31 C
Kochi
Friday, September 24, 2021

Daily Archives: 12th February 2020

ന്യൂഡൽഹി: ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പത് വ്യവസ്ഥയാക്കി  മാറ്റുകയെന്ന കേന്ദ്രലക്ഷ്യത്തിന് കരുത്തേകാനും ഉപഭോക്തൃ വിപണിക്ക് ഉണര്‍വ് പകരാനുമായി വായ്‌പാ വിതരണത്തില്‍ ഇളവുകളുമായി റിസര്‍വ് ബാങ്ക്.  നിക്ഷേപത്തിന്റെ നാല് ശതമാനമായിരിക്കണം സിആര്‍ആര്‍ എന്നാണ് റിസര്‍വ് ബാങ്കിന്റെ ചട്ടം.നിലവില്‍, വായ്‌പ നല്‍കുമ്പോൾ , അതിന് ആനുപാതികമായ തുക നിക്ഷേപങ്ങളില്‍ നിന്ന് ബാങ്കുകള്‍ കരുതല്‍ ധന അനുപാതമായി  നീക്കിവയ്‌ക്കണം. ഈ വര്‍ഷം ജനുവരി 31നും ജൂലായ് 31നും ഇടയില്‍ നല്‍കിയ വായ്‌പകളിന്മേല്‍...
ഹൈദരാബാദ്:  ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് ഇന്ത്യയിൽ ആറ് വിദേശ ഉടമസ്ഥതയിലുള്ള ഉപഗ്രഹങ്ങൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവച്ചു. ഈ മാസം അവസാനം ബെംഗളൂരുവിൽ  സ്വീഡനിലെയും ഫ്രാൻസിലെയും ഉപഭോക്താക്കൾക്കായി അമ്പതും ഇരുന്നൂറ്റിഅമ്പതും കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ അനന്ത് ടെക്നോളജീസ് നിർമ്മിക്കും. 30 ശതമാനം കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങളെ പൂർണ്ണമായും സംയോജിപ്പിക്കാൻ ഇതിലൂടെ കഴിയും.  
#ദിനസരികള്‍ 1031   ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയെ നാം അഭിനന്ദിക്കേണ്ടതുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും അടങ്ങുന്ന ഒരു വലിയ നിരയുടെ നീചമായ ആക്രമണത്തെയാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും തറപറ്റിച്ചത്. വര്‍ഗ്ഗീയതയുടെ കുടില രാഷ്ട്രീയത്തിനു മുകളില്‍ ആപ്പ് നേടിയ വിജയം അതുകൊണ്ടുതന്നെ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.രാജ്യത്തുടനീളമുള്ള മതേതര വിശ്വാസികള്‍ക്ക് ഉണര്‍വ്വു പകരാനും പതറി നില്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ദിശ തുറക്കാനും ആപ്പിന്റെ വിജയം ഒരു...
ന്യൂഡൽഹി: മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചതിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‍രിവാള്‍. ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി വിജയത്തെ കാണുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വം  ഉടന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും . മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണത്തെ ശ്രദ്ധേയരായ സ്ഥാനാര്‍ഥികളായിരുന്ന അതിഷി മര്‍ലേന, രാഘവ് ചന്ദ തുടങ്ങിയവര്‍ക്ക്...
അസം:  അസ്സാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. പൗരത്വ പട്ടികയില്‍  ഉള്‍പ്പെട്ട 3.11 കോടി ജനങ്ങളുടെയും, പുറത്താക്കപ്പെട്ട 19.06 ലക്ഷം പേരുടെയും വിവരങ്ങളാണ് nrcassam.nic.in  എന്ന വെബ്സൈറ്റില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്.  സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഒക്ടോബര്‍ മാസത്തിലാണ് ഈ വിവരങ്ങള്‍ അപ് ലോഡ് ചെയ്തത്.  വിപ്രോ നല്‍കിയ ക്ലൗഡ് സംഭരണത്തിനായുള്ള സബ്സ്ക്രിപ്ഷന്‍ പുതുക്കിയില്ലെന്നതാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ ആയിരുന്ന പ്രതീക് ഹജേലയ്ക്ക്...
ന്യൂഡൽഹി: ഡല്‍ഹിയില്‍ പൗരത്വപ്രക്ഷോഭം നടന്ന എല്ലായിടങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെടുന്ന ഓഖ്ലയില്‍ വലിയ മാര്‍ജിനിലാണ് ആം ആദ്മി വിജയമുറപ്പിച്ചത്. ഇവിടെ ആം ആദ്മിയുടെ അമാനത്തുള്ള ഖാന്‍ 91,000 ത്തിന് മുകളില്‍ വോട്ട് നേടിയാണ് ബിജെപിയെ തകര്‍ത്തെറിഞ്ഞത്. ഡല്‍ഹിയിലെ ബല്ലിമാരന്‍ മണ്ഡലത്തില്‍ 71.6 ശതമാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മുസ്തഫാബാദ്, മാതിയ മഹല്‍, സീലാംപൂര്‍ എന്നിവിടങ്ങളില്‍ മുമ്പിലാത്തവിധം വലിയ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി 
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3447 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 3420 പേര്‍ വീടുകളിലും 27 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 380 സാമ്പിളുകൾ  എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 344 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍...
തിരുവനന്തപുരം: സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച്‌ ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് ഉത്തരവിറക്കി. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തി.സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണു തൊഴില്‍ സമയം പുനഃക്രമീകരിച്ചത്....
തിരുവനന്തപുരം: രാജ്യത്ത് എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഡ്രഗ്സുകളുടെ പട്ടികയില്‍ പെടുമെന്ന് കേന്ദ്രത്തിന്‍റെ വിജ്ഞാപനം. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മനുഷ്യരിലോ മൃഗങ്ങളിലോ വൈദ്യ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെ ഇതിന്‍റെ പരിധിയില്‍ വരും. 1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമ പ്രകാരമാണ് നടപടി. സുരക്ഷയും ക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ഡ്രഗ്സ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം വില നിയന്ത്രണമാണ് പ്രധാന ലക്ഷ്യം. 
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പന്തീരാങ്കാവില്‍ കേരള പോലിസ് അറസ്റ്റ് ചെയ്ത അലന്‍ ശുഐബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ഥികളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന നിവേദനം ലഘുലേഖകളും പുസ്തകങ്ങളും കയ്യില്‍ വെച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരില്‍ രണ്ടു വിദ്യാര്‍ഥികളെ തുറുങ്കിലടക്കുന്നത് ഫലത്തില്‍ എല്ലാത്തരം പ്രതിഷേധങ്ങളെയും നിശ്ശബ്ദമാക്കുന്നതിനാണ് വഴിവെക്കുകയെന്ന് ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനത്തിനും...