24 C
Kochi
Monday, September 27, 2021

Daily Archives: 10th February 2020

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 908 ആയതായി റിപ്പോർട്ട്. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു.  മരണ സംഖ്യ ഉയരുന്നതിനാൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് തിരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ നേരിടാൻ ഇന്ത്യയുടെ എല്ലാ സഹായവും ചൈനയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഹുബൈ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയും അറിയിച്ചു.
92-ാമത് ഓസ്കാർ അവാർഡ്‌സിൽ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രം, മികച്ച വിദേശ ഭാഷ ചിത്രം മികച്ച സംവിധായകൻ തുടങ്ങി നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ്  സ്വന്തമാക്കിയത്.  ആദ്യമായാണ് ഒരു വിദേശഭാഷാ ചിത്രം ഓസ്‌കറില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നത്. പാരാസൈറ്റിന്റെ  സംവിധായകൻ  ബോങ് ജുന്‍ ഹോ മികച്ച സംവിധായകനായും,  ജോക്കറിലെ മാസ്മരിക പ്രകടനത്തിലൂടെ  വാക്കിന്‍ ഫീനിക്‌സ് മികച്ച നടനായും ജൂഡിയിലെ പ്രകടനത്തിലൂടെ  റെനി സെല്‍വെഗര്‍ മികച്ച...
ഉത്തർപ്രദേശ്: രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ മെഡിക്കൽ കോളേജ് മുൻ ഡോക്ടർ കഫീൽ ഖാന് ജാമ്യം. അലിഗഡ് സെൻട്രൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അലിഗഢ് മുസ്‍ലിം സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രസംഗിച്ചതിനായിരുന്നു ഡോ. കഫീൽ ഖാനെ കഴിഞ്ഞ ജനുവരി 29നാണ് അറസ്റ്റ് ചെയ്തത്. സർവകലാശാലയുടെ സമാധാന അന്തരീക്ഷം തകർക്കുകയും സമുദായ ഐക്യത്തെ ശല്യപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ചാണ്  മുംബൈ പൊലീസിന്റെ സഹായത്തോടെ  യുപി...
കലൂര്‍:മെട്രോ സ്റ്റേഷന്‍റെ അനുബന്ധ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രഞ്ചില്‍  നിന്ന് 239 കോടി ധനസഹായം. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ബസ്സ്റ്റോപുകളിലേക്കുള്ള മേല്‍ക്കൂരയോടുകൂടിയ നടപ്പാതയുള്‍പ്പെടെ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫ്രഞ്ച് വികസന ബാങ്ക് കൊച്ചി മെട്രോയ്ക്ക് 239 കോടി വായ്പ നല്‍കുന്നത്.മെട്രോ സ്റ്റേഷനുകളോടനുബന്ധിച്ച് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ബഹുനില പാര്‍ക്കിങ് സൗകര്യം ഒരുക്കാനും ഈ പണം വിനിയോഗിക്കും.കെഎംആര്‍എല്‍ എംഡി അല്‍കേശ് കുമാര്‍ ശര്‍മയും, ഫ്രഞ്ച് വികസന ബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍...
#ദിനസരികള്‍ 1029   ആറെസ്സെസ്സ് ഗാന്ധിഘാതകരാണ് എന്ന് ബോര്‍ഡ് വെച്ചതിനെത്തുടര്‍ന്ന് കേരള പോലീസ് കേസെടുത്തുവെന്ന് വാര്‍ത്ത. ഇക്കാര്യം ചില ഓണ്‍‌ലൈന്‍‌ മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ ശരിക്കും അമ്പരന്നു പോയിരുന്നു. കേരളത്തില്‍ ഒരു ചരിത്ര സത്യം വിളിച്ചു പറഞ്ഞതിന് കേസെടുക്കുക എന്ന അവസ്ഥയിലേക്ക് എത്തിയെങ്കില്‍ അതില്‍പ്പരം ദയനീയമായി മറ്റെന്താണുള്ളത്?കേട്ടത് ശരിയാണോയെന്ന് ഒന്നുകൂടി അന്വേഷിച്ചു. മലപ്പുറത്ത് കുന്നുമ്മല്‍ ബ്ലോക്കിലാണ് സംഭവം. ”കുന്നുമ്മല്‍ സര്‍ക്കിളില്‍ ഗാന്ധിയെ കൊന്നത് ആറെസ്സെസ്സ് എന്നെഴുതി ബാനര്‍ തൂക്കിയതിന് മലപ്പുറം പോലീസ് കേസെടുത്തു.ആര്‍എസ്എസ്...
ചക്കരപ്പറമ്പ്:ചക്കരപ്പറമ്പിലെ മനുവിന്‍റെ ജ്യൂസ് കടയില്‍ ഇപ്പോള്‍ തിരക്കൊഴിഞ്ഞ് നേരമില്ല. കുടംകുലക്കി വന്നതോടെ 'യാമീസ്' എന്ന ജ്യൂസ് കട വേറെ ലെവലായിരിക്കുകയാണ്. കുടം കലക്കിയുടെ സ്വാദ് നേരിട്ട് അനുഭവിച്ചറിയാന്‍ നിരവധി പേരാണ് ഈ ജ്യൂസ് കട അന്വേഷിച്ച് വരുന്നത്.എട്ടുവര്‍ഷത്തെ വെെറ്റ് കോളര്‍ ജോലി ഉപേക്ഷിച്ചാണ് തലയില്‍ അധിക ഭാരങ്ങളൊന്നും ഇല്ലാത്ത ഈ ജോലി തിരഞ്ഞെടുത്തതെന്ന് മനു ബാബു നിറഞ്ഞ പുഞ്ചിരിയോടെ പറയുന്നു.ചക്കരപ്പറമ്പ് ജങ്ഷനില്‍ ഒരു ഷെഡിലാണ് യാമീസ് ജ്യൂസ് കട....
എറണാകുളം:കലാസ്വാദകര്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് വിരുന്നൊരുക്കി ഒരു കൂട്ടം കലാകാരന്മാര്‍. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഒരു കൂട്ടം കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ചിത്രപ്രദര്‍ശനവും, ഏകാംഘ ചിത്രപ്രദര്‍ശനങ്ങളും കാണാന്‍ നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്.ആര്‍ട്ട് ആന്‍ഡ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എന്ന സംഘടനയിലെ പ്രശ്സതരായ20 ചിത്രകാരന്മാര്‍ ചേര്‍ന്നാണ് ഗ്രൂപ്പ് ഷോ ഒരുക്കിയത്. മുന്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടിഎ സത്യപാലിന്‍റെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും കരസ്ഥമാക്കിയ സിന്ദുദിവാകരന്‍റെയും കുമാരന്‍ മാഷിന്‍റെയും...
ന്യൂഡൽഹി: എസ്  സി, എസ്  ടി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. പട്ടികജാതി,പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം സുപ്രീംകോടതിയുടെ മുൻവിധിയിൽ ദുർബലപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ നിയമപ്രകാരം നൽകപ്പെടുന്ന പരാതികളിൽ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ  അറസ്റ്റ് ചെയ്യരുതെന്ന് കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. പുതിയ നിയമപ്രകാരം പ്രതികൾക്ക് മുൻ‌കൂർ ജാമ്യം ലഭിക്കില്ല. എന്നാൽ പ്രത്യേക സാഹചര്യത്തിൽ എഫ്ഐ ആർ റദ്ധക്കാനാവും. 
ന്യൂഡൽഹി: പൗരത്വ നിയമ ഭേതഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി. പൊതുവഴിയിൽ അനിശ്ചിതകാല സമരങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച് ഡൽഹി സർക്കാരിനും, പോലീസിനും നോട്ടീസ് അയച്ചു. ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുകയായിരുന്നു സുപ്രീംകോടതി. പൊതുസ്ഥലത്തു അനിശ്ചിത കാലത്തേക്ക് സമരം നടത്താൻ കഴിയില്ലെന്നും, ട്രാഫിക് പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ കരണമായേക്കുമെന്നും ചൂണിക്കാട്ടിയാണ് ഹർജി നൽകിയത്. 
മുംബൈ: ഇന്ത്യൻ കമ്പനികളുടെ വിദേശ വായ്പകൾ 2019 ഡിസംബറിൽ 45 ശതമാനം ഇടിഞ്ഞ് രണ്ട് ദശാംശം പൂജ്യം ഒമ്പത് ബില്യൺ ഡോളറിലെത്തി.  2018 ഡിസംബറിൽ ഇന്ത്യൻ കമ്പനികൾ ബോണ്ട് ഇഷ്യു വഴി 37 മില്യൺ ഡോളർ ഉൾപ്പെടെ മൂന്ന് ദശാംശം എട്ട് ഒന്ന് ബില്യൺ ഡോളർ വായ്പയാണ് എടുത്തത്. 2019 ഡിസംബറിൽ കടമെടുത്ത മൊത്തം തുകയുടെ ഒന്നേ ദശാംശം രണ്ട് ബില്യൺ ഡോളർ ബാഹ്യ വാണിജ്യ വായ്പയിലൂടെയാണ്.