31 C
Kochi
Friday, September 24, 2021

Daily Archives: 10th February 2020

മുംബൈ:  അന്താരാഷ്ട്ര ക്രൂഡ് വില ഇടിഞ്ഞതിനെ തുടർന്ന്  തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കുറഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോളിന്റെ വില 13 തൊട്ട് 16 പൈസയും ഡീസലിന്റെ വില 16 മുതൽ 20 പൈസയും കുറഞ്ഞു.  ജനുവരി ഒന്നിന് ശേഷം ഇന്ത്യയിലെ ഇന്ധന വില ലിറ്ററിന് ഏകദേശം 3 രൂപ വരെ കുറഞ്ഞു. കൊറോണ വൈറസിനെ തുടർന്ന് ചൈനയിൽ ആവശ്യം വർധിച്ചതിനാൽ വിപണിയിൽ അധിക വിതരണത്തിന്റെ വർധനവിനെ...
മുംബൈ: പലിശനിരക്ക് കുറക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികളുടെ ചുവടുപിടിച്ച് എസ്ബിഐയും പലിശനിരക്ക് കുറക്കാൻ ഒരുങ്ങുന്നു. അഞ്ച് അടിസ്ഥാന പോയിന്റാണ് കുറച്ചത്. ഇതോടെ ഒരു വർഷം വരെയുള്ള എംസിഎൽആർ 7.85 ആയി കുറഞ്ഞു. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് വായ്‌പ്പാ നിരക്കിന്റെ അടിസ്ഥാനത്തിലാണ് പലിശനിരക്ക് കുറച്ചത്. ഭവന, വാഹനവായ്‌പകൾ എടുത്തവർക്ക് പലിശനിരക്ക് കുറച്ചത് ആശ്വാസമാകും. 
തിരുവനന്തപുരം: ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാനെന്ന് ഉമ്മൻ‌ചാണ്ടി. സംസ്ഥാനത്തു വിൽക്കുന്ന ആറ് ലോട്ടറികളുടെ വില 30 രൂപയിൽ നിന്നും 40 രൂപയായി വർദ്ധിപ്പിച്ചത് രണ്ടരലക്ഷത്തോളം പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന ലോട്ടറിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നിഗൂഢ അജണ്ടയാണിതെന്നും ജിഎസ്ടി ഏകീകരിക്കുകയും അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലേക്ക് കടന്നുവരാൻ സഹായകമായ രീതിയിലുള്ള ഹൈക്കോടതി വിധി ഉണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വിലവർധന മൂലം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ...
ന്യൂ ഡൽഹി: കൊറോണ വൈറസ് മൂലം ചൈനയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾ യാത്രകൾ റദ്ദാക്കിയതിനാൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർമാർക്ക് 3,600 കോടി ഡോളർ വരെ നഷ്ടമുണ്ടായതായി കണക്ക്. വർഷം മുഴുവനും പ്രതിസന്ധി തുടരുകയാണെങ്കിൽ ചെലവ് നാലിരട്ടിയായി ഉയർന്നേക്കും. ആയിരക്കണക്കിന് ബുക്കിംഗ് റദ്ദാക്കിയതിനാൽ ടൂറിസം മേഖലയിൽ പരിഭ്രാന്തി നിലനിൽക്കുന്നുണ്ടെന്നും ഐ‌എ‌ടി‌ഒ പറഞ്ഞു.
ന്യൂ ഡൽഹി:ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി  വിധി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധ്യതയുണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വിശാല ബെഞ്ച് ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത് ഫാലി എസ് നരിമാൻ അടക്കമുള്ള മുതിർന്ന അഭിഭാഷകർ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച മുതൽ വിശാല ബെഞ്ച് ദൈനംദിന വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
കലൂര്‍:കരകൗശല തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് കൊണ്ട് നടത്തുന്ന കരകൗശല പ്രദര്‍ശന മേള വിസ്മയമാകുന്നു. കേരള സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍റെ എറണാകുളം ശാഖയായ  കെെരളി, എറണാകുളം ദിവാന്‍സ് റോഡിലുള്ള വിമെന്‍സ് അസോസിയേഷന്‍ ഹാളിലാണ് കരകൗശല കെെത്തറി വിപണന മേള സംഘടിപ്പിക്കുന്നത്.ഫെബ്രുവരി ഒന്നിന് തുടങ്ങിയ മേള 12വരെ നീണ്ടുനില്‍ക്കും. എറണാകുളം എംഎല്‍എ ടിജെ വിനോദ്  ആണ് കെെരളി ക്രാഫ്റ്റ് ഫെയര്‍ ഉദ്ഘാടനം ചെയ്തത്.പഴമയുടെ സൗന്ദര്യം വിളിച്ചോതി കൊണ്ടുള്ള മണ്‍പാത്രങ്ങളും...
കളമശ്ശേരി:കിടപ്പുരോഗികള്‍ക്ക് സാന്ത്വനമേകാന്‍ 'കനിവ്' ഒരുക്കിയ ഫിസിയോ തെറാപ്പി സെന്‍റര്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിടപ്പുരോഗികള്‍ക്ക് ആശ്വാസം പകരാന്‍ നാല് വര്‍ഷം മുമ്പാണ് കനിവ ്പാലിയേറ്റീവ് കെയര്‍ സെന്‍റര്‍ തുറന്നത്. ഇവരുടെ പുതിയ സംരഭമാണ് ഫിസിയോ തെറാപ്പി സെന്‍റര്‍.സിപിഎമ്മിന്‍റെ കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിന്‍റെ താഴത്തെ നിലയിലാണ് ഫിസിയോ തെറാപ്പി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. കനിവിന്‍റെ ജില്ലയിലെ ആദ്യ ഫിസിയോ തെറാപ്പി സെന്‍ററില്‍ ആധുനിക ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.നാല് മാസം മുമ്പ ്മുതല്‍ വീടുകളില്‍ പോയി...
കളമശ്ശേരി:കളമശ്ശേരി പുതിയ റോഡിലെ മുണ്ടപ്പാലം കടമ്പ്രയാര്‍ തോടിന്‍റെ പുറമ്പോക്ക് സ്ഥലം വ്യാപകമായി കെെയ്യേറുന്നത് തുടരുന്നു. 8 മീറ്റര്‍ വീതിയുള്ള തോട് സ്വകാര്യ വ്യക്തികള്‍ കെെയ്യേറിയത് മൂലം നാല് മീറ്ററായി കുറഞ്ഞിട്ടുണ്ട്.തോടിന്‍റെ ഇരുവശങ്ങളിലുമുള്ള സ്ഥലം കെെയ്യേറി ഗോഡൗണുപോലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് വന്‍ തോതില്‍ വെള്ളക്കെട്ടുണ്ടായ പ്രദേശമാണ് പുതിയ റോഡ് കെെപ്പടമുകള്‍ പ്രദേശം. ഇവിടെയാണ് വെള്ളം ഒഴുകിപോകാനുള്ള തോടിന്‍റെ വീതി കെെയ്യേറ്റം കാരണം കുറയുന്നത്.കെെയ്യേറ്റത്തിന് പുറമെ തോട്...
പാലാരിവട്ടം:കെഎസ്ഇബി കേബിളിടുന്നതിനായി പാലാരിവട്ടം ജങ്ഷനില്‍ തീര്‍ത്ത രണ്ട് കുഴികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിന്‍റെ വീതി കുറവായതിനാല്‍ പുതിയ കുഴികള്‍ പലപ്പോഴും ബ്ലോക്ക് സൃഷിടിക്കുന്നുണ്ട്.പാലാരിവട്ടത്ത് നിന്ന് കലൂരിലേക്കുള്ള വഴിയിലാണ് ഇപ്പോള്‍ പണി നടക്കുന്നത്. പത്ത് ദിവസത്തിലധികമായി പണി തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു.കെഎസ്ഇബി 110 kv ലെെന്‍ 210  kvയാക്കി വ്യാപിപ്പിക്കാനാണ് പുതിയ കുഴികള്‍ എടുക്കുന്നത്. ഭൂമിക്കടിയിലൂടെ കേബിള്‍ ലെന്‍ വലിക്കാന്‍ തീര്‍ത്ത കുഴികളുടെ വശത്തുകൂടി പല യാത്രക്കാരും നടന്നുപോകാന്‍...
ന്യൂ ഡൽഹി:  ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് 900ത്തിലധികം പേര്‍ മരിച്ചതിനു പിന്നാലെ സഹായ ഹസ്തം നീട്ടി ഇന്ത്യ. ചൈനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡണ്ട് ഷി ജിങ്ങ് പിങ്ങിന് കത്തയച്ചു. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി, ഹൂബെ പ്രവിശ്യയില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കൈകൊണ്ടതിന് നന്ദി അറിയിക്കുകയും ചെയ്തു.