22 C
Kochi
Tuesday, September 28, 2021

Daily Archives: 3rd February 2020

ന്യൂ ഡൽഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ലോ​ക്സ​ഭ ഒ​ന്ന​ര വ​രെ​യും നി​ര്‍​ത്തി​വ​ച്ചു. പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ച​ര്‍​ച്ച വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ നോ​ട്ടീ​സ് ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ര്‍​ച്ച​യി​ല്‍ വി​ഷ​യം ഉ​ന്ന​യി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....
ന്യൂ ഡല്‍ഹി: ജാമിയയിലെയും ഷാഹീൻ ബാഗിലെയും വെടിവെപ്പ് ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പാർലമെൻറിൽ അടിയന്തര  പ്രമേയത്തിന് പികെ കുഞ്ഞാലിക്കുമുട്ടി എംപി നോട്ടീസ് നൽകി. എൻകെ പ്രേമചന്ദ്രനും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.  ദേശിയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിലെ ആശങ്കകൾ ചർച്ച ചെയ്യണെമെന്ന് ആവശ്യപ്പെട്ടാണിത്. ഇന്നലെയാണ് ജാമിയ മില്ലഅ സര്‍വകലാശാലയിലെ 5ാം നമ്പര്‍ ഗേറ്റിന് മുന്നില്‍  അജ്ഞാതരുടെ വെടിവെപ്പുണ്ടായത്. 
#ദിനസരികള്‍ 1022   ആരാണ് ജഗ്ഗി വാസുദേവ് എന്ന ചോദ്യമുന്നയിച്ചുകൊണ്ട് കെ എ ഷാജി മാധ്യമം ആഴ്ചപ്പതിപ്പില്‍ (2020 ഫെബ്രുവരി 10) ഒരു ലേഖനമെഴുതിയിട്ടുണ്ട്. സദ്ഗുരു എന്ന വിശേഷണം പേറിക്കൊണ്ട് ആള്‍‌ദൈവത്തിന്റെ പടുതയിലേക്ക് ഉയര്‍ന്ന ജഗ്ഗി വാസുദേവ് എന്ന പഴയകാല പോലീസുകാരന്റെ നിഗൂഢജീവിതത്തെ പ്രസ്തുത ലേഖനത്തില്‍ ഷാജി തുറന്നു കാണിക്കുന്നുണ്ട്. “അധികാരവും പണവും ആത്മീയതയും ചേര്‍ത്തുള്ള ഒരു മിശ്രിതംകൊണ്ട് ഒരു സമൂഹത്തെ അയാള്‍ മയക്കിക്കൊണ്ടേയിരിക്കും. സ്വയം സദ്ഗുരു എന്ന് വിളിക്കുകയും മറ്റുള്ളവരെ...
ന്യൂ ഡല്‍ഹി: കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നു തവണയായി രാജ്യതലസ്ഥാനത്ത് മുഴങ്ങിയ വെടിയൊച്ചകള്‍ വഴി തുറക്കുന്നത് ചില ഗൂഢ നീക്കങ്ങളിലേക്കാണ്. ഈ മാസം എട്ടിന് നടക്കാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേട്ടം കൊയ്യലാണ് ഈ വെടിവെപ്പുകളും, വെറുപ്പിന്‍റെ വിത്തിടലും കൊണ്ട് ഭരണാധികാരികള്‍ അര്‍ത്ഥമാക്കുന്നതെന്ന് അനുമാനിക്കാം.ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കഷ്ടിച്ച് 11 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ഷാഹീന്‍ ബാഗിലും, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലും, നടന്ന വെടിവെപ്പ് ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തില്‍ വന്ന...
തിരുവനന്തപുരം: സ്വകാര്യബസുകളുടെ സംഘടനപ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.  ഇന്ധന വില വര്‍ധനവ് പരിഗണിച്ച്‌ മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ഇതേ ആവശ്യമുന്നയിച്ച്‌ നവംബര്‍ 22ന് ബസുടമകള്‍...
ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 56 പേരാണ്. ചൈനക്കു പുറത്ത് കൊറോണ വൈറസ് ബാധിച്ച് ആദ്യ മരണം ഫിലിപൈൻസിൽ  റിപ്പോര്‍ട്ട് ചെയ്തിരുന്നു‍. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനു പുറമെ കിഴക്കന്‍ ചൈനയിലെ വെന്‍ഷൂ പട്ടണവും ഇന്നലെ അടച്ചു.  ചൈ​നീ​സ് ദേ​ശീ​യ ആ​രോ​ഗ്യ ക​മ്മീ​ഷ​ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 2,829 പേ​ര്‍​ക്കു കൂ​ടി വൈറസ് ബാ​ധ സ്ഥി​രീ​ക​രിച്ചിട്ടുണ്ട്. ഇ​തോ​ടെ ആ​കെ...
ന്യൂ ഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാമിഅ മില്ലിയയിൽ വീണ്ടും വെടിവെപ്പ്. സര്‍വകലാശാലയിലെ 5ാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ആണ് അജ്ഞാതരുടെ വെടിവെപ്പുണ്ടായത്. ചുവന്ന സ്കൂട്ടിയിലെത്തിയ രണ്ട് പേരാണ് വെടിവെപ്പ് നടത്തിയത്. എന്നാൽ വെടിവെപ്പിൽ ആര്‍ക്കും പരിക്കില്ല. വെടിയുതിർത്ത ആൾ  രക്ഷപെട്ടതായാണ് സൂചന. വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജാമിയ നഗര്‍ പൊലീസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. രാത്രി ഏറെ വെെകിയും വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. രണ്ട് മണിക്കൂറിനകം കുറ്റവാളികളെ...
ന്യൂ ഡൽഹി : വിദേശത്തെ സമ്പാദ്യത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാനല്ല ബജറ്റില്‍ പുതിയ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചത് എന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പടെ ‍ ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്. നികുതി ഈടാക്കാത്ത രാജ്യങ്ങളിലെ വരുമാനം ഉപയോഗിച്ച് ഇന്ത്യയില്‍ നേടുന്ന സമ്പാദ്യത്തിനാണ് പുതിയ നികുതി നിര്‍ദ്ദേശമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ആദായ നികുതി നല്‍കാതിരിക്കാനായി മാത്രം വിദേശ ഇന്ത്യക്കാരന്‍ എന്ന പദവി നിലനിര്‍ത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്...