Sat. Apr 27th, 2024

കേന്ദ്ര സർക്കാർ മുന്നോട്ട് കൊണ്ടുവന്ന  പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും ഭരണഘടനാലംഘനമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ സംഘടനകള്‍, ആഗോള മനുഷ്യാവകാശ സംഘടനകള്‍ എന്നിവരുടെ മുമ്പാകെ സമര്‍പ്പിച്ച സാക്ഷ്യപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ് ഈ നിയമമെന്നും ആംനസ്റ്റി ആരോപിച്ചു. എന്നാൽ ഇത്  ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഉള്‍ക്കൊണ്ടാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

By Arya MR