Fri. Apr 26th, 2024

കളമശ്ശേരി:

വേനല്‍ കടുത്തതോടെ കളമശ്ശേരി നിവാസികളില്‍ ഭീതിപര്‍ത്തി വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നു. എച്ച്എംടി എസ്റ്റേറ്റ്, മെഡിക്കല്‍ കോളേജ് പരിസരം, ദേശീയ പാത, കുസാറ്റ് ക്യാംപസ് തുടങ്ങിയ പ്രദേശങ്ങളെല്ലാം കാട്ടുതീ പേടിയിലാണ്.

കാട് കത്തിനശിക്കുന്നതിന് പുറണെ ജെെവവെെവിധ്യവും കൂടിയാണ് കാട്ടുതീയില്‍ കത്തിയമരുന്നത്. കാടിനുള്ളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടാകുന്ന വിഷപ്പുക നാട്ടുകാര്‍ക്ക് ആരേഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

ഈ പ്രദേശങ്ങളിലെല്ലാം എല്ലാ വര്‍ഷവും വേനല്‍ കാലമാകുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് പതിവ് സംഭവമാണ്. നിരന്തരം കാട്ടുതീ ഉണ്ടാകുന്നതിനാല്‍ ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കുന്നതും പതിവ് സംഭവമാണ്.

എന്നാല്‍, തീപിടിത്തം തടയാന്‍ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. എച്ച്എംടി കാടിന് തീയിടുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി നാശത്തിന്‍റെ ദുരിതം അനുഭവിക്കുന്നത് എച്ച്എംടി സ്കൂളിലെയും പള്ളിലാംകര എല്‍പി സ്കൂളിലെയും വിദ്യാര്‍ത്ഥികളാണ്.

കാട്ടുതീയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളൊന്നും എച്ച്എംടി മാനേജ്മെന്‍റോ. നഗരസഭയോ കെെക്കൊള്ളുന്നില്ല.

 

By Binsha Das

Digital Journalist at Woke Malayalam