Wed. Apr 24th, 2024
കളമശ്ശേരി:

 

തകര്‍ന്നുവീണ കളമശ്ശേരിയിലെ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ പണി അടുത്തു മാസം വീണ്ടും തുടങ്ങും. അതേസമയം, തിങ്കളാഴ്ച മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം വീണ്ടും തുടങ്ങി.

കിഫ്ബിയുടെ നേതൃത്വിത്തില്‍ പൊതു- സ്വകാര്യ പങ്കാളിത്ത സംരഭമായ ഇന്‍കെല്‍ പണികള്‍ നടത്തുന്നതിനിടെ കെട്ടിടം തകര്‍ന്നുവീണിരുന്നു. 2018 ജൂലായ് 12ന് ആരംഭിച്ച ക്യാന്‍സര്‍ സെന്ററിന്റെ ഒരുഭാഗം പൊളിഞ്ഞുവീണത് 2019 നവംബര്‍ 25നായിരുന്നു.

അഞ്ചുതൊഴിലാളികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പണി പൂര്‍ണമായും നിര്‍ത്തിവെയ്ക്കുകയായിരുന്നു. റെയില്‍വേയുടെ റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസിനെ മോല്‍നോട്ടം വഹിക്കാന്‍ കിഫ്ബി നിയോഗിച്ചിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam