Thu. Apr 25th, 2024
എറണാകുളം:

 
കൊച്ചിയിലെ ഓട്ടോറിക്ഷ ഡ്രെെവര്‍മാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത് പതിവാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. എന്നാല്‍ ഓട്ടോ ഡ്രെെവര്‍മാരില്‍ ഭൂരിഭാഗം പേരും സേവന തല്‍പരരും നല്ല രീതിയില്‍ പെരുമാറുന്നവരുമാണ്. സിറ്റിയിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ചീത്തപേരുണ്ടാക്കുന്നത് സിറ്റിക്ക് പുറത്തുനിന്ന് വന്ന് ഓട്ടം പോകുന്നവരാണെന്ന ് ഡ്രെെവര്‍മാര്‍ പറയുന്നു.

ചുരുക്കം ചില ഓട്ടോറിക്ഷ ഡ്രെെവര്‍മാരുടെ പെരുമാറ്റമാണ് എല്ലാവര്‍ക്കും ദോഷകരമായി ബാധിക്കുന്നത്. സ്ഥിരം പ്രീപെയ്ഡില്‍ ഓടുന്ന ഓട്ടോക്കാരെ കുറിച്ച് യാത്രക്കാര്‍ക്ക് ഒരു പരാതിയും ഉണ്ടാകാന്‍ വഴിയില്ല. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ കൗണ്ടറില്‍ വന്ന് ബോധിപ്പിക്കാനും സാധിക്കും.

എന്നാല്‍ ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നെല്ലാം വന്ന് ഓട്ടോറിക്ഷ ഓടിക്കുന്നവരുണ്ട്. അവരാണ് രാത്രികാലങ്ങളില്‍ യാത്രക്കാരോട് അമിത വില ഈടാക്കുന്നതെന്ന് സ്ഥിരം യാത്രക്കാരില്‍ നിന്ന് പഴികേള്‍ക്കാറുള്ള സൗത്ത് റെയില്‍വേ സ്റ്റേഷന് പുറക് വശത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രെെവര്‍മാര്‍ പരാതിപ്പെടുന്നു.

By Binsha Das

Digital Journalist at Woke Malayalam