Fri. Apr 26th, 2024

കൊച്ചി:

സിറ്റി പെര്‍മിറ്റ് ഓട്ടോകള്‍ക്ക് മാത്രം പ്രീപെയ്ഡ് കൗണ്ടര്‍ അനുവദിക്കാനുള്ള മോട്ടോര്‍വാഹന വകുപ്പിന്‍റെ തീരുമാനം പ്രശ്നങ്ങള്‍ കൂട്ടാന്‍ കാരണമാകുമെന്ന് ഓട്ടോതൊഴിലാളികള്‍. പ്രീപെയ്ഡ് സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഓട്ടോ ഡ്രെെവര്‍മാര്‍ ആരോപിക്കുന്നു.

പ്രീപെയ്ഡ് ഓട്ടോ സംവിധാനത്തെ തകര്‍ത്താല്‍ മാത്രമെ പുറമെ നിന്നുള്ള ഓട്ടോക്കാര്‍ക്ക് യാത്രക്കാരെ കൊള്ളയടിക്കാന്‍ സാധിക്കുവെന്നും അതാണ് നടക്കാന്‍ പോകുന്നതെന്നും സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പ്രീപെയ്ഡ് കൗണ്ടറിലെ ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.

സിറ്റി പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമെ പ്രീപെയ്ഡ് കൗണ്ടര്‍ അനുവദിക്കു എന്നുണ്ടെങ്കില്‍ ഓട്ടോ തന്നെ ആവശ്യത്തിനുണ്ടാകില്ല. നിസാര പെെസ മാത്രം ഉള്ളതിനാല്‍ പെര്‍മിറ്റ് ഉള്ളവര്‍ ഇവിടെ ഓട്ടം പോകാന്‍ താല്‍പര്യപ്പെടുന്നില്ല.

സിറ്റി പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോകള്‍ക്ക് കൂടി പാസ് നല്‍കിയതാണ് ആവശ്യത്തിന് ഓട്ടോയില്ലാത്ത സ്ഥിതി  കൗണ്ടറില്‍ ഉണ്ടാക്കുന്നതെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. ദൂരെയുള്ളവര്‍ വെെകുന്നേരത്തോടെ ഓട്ടം നിര്‍ത്തി വീട്ടിലേക്ക് പോകുന്നതിനാല്‍ രാത്രിയില്‍ യാത്രക്കാര്‍ ഓട്ടോറിക്ഷ കിട്ടാതെ ദുരിതം അനുഭവിക്കുകയാണെന്നും മോട്ടോര്‍വാഹനവകുപ്പ് വിലയിരുത്തുന്നു.

അതിനാലാണ് സിറ്റിപെര്‍മിറ്റ് ഉള്ള ഓട്ടോകള്‍ക്ക് മാത്രം പ്രീപെയ്ഡ് കൗണ്ടര്‍ നല്‍കുന്നത്. റെയില്‍വേ പാസുകളുടെ കാലാവധി കഴിയുമ്പോള്‍ പ്രീപെയ്ഡ് സംവിധാനം പരിമിതപ്പെടുത്താനാണ് തീരുമാനം.

By Binsha Das

Digital Journalist at Woke Malayalam