Thu. Apr 25th, 2024
കലൂര്‍:

 
പെന്‍സില്‍ ബോക്സും പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച് മാതൃകയാകുകയാണ് പൊറ്റക്കുഴിയിലെ ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂള്‍. കുട്ടികള്‍ തന്നെ നിര്‍മ്മിച്ച തുണിസഞ്ചികളും, പേപ്പര്‍ ബുക്ക് മാര്‍ക്കുമെല്ലാം പരീക്ഷിച്ച് വിജയിച്ചതിനു ശേഷമാണ് പുതിയൊരു ആശയം സ്കൂളിലെ എച്ച്എമ്മായ ലില്ലി ടീച്ചറുടെ മനസ്സില്‍ ഉദിച്ചത്.

സ്കൂളിലെ എല്ലാ കുട്ടികളും, പ്ലാസ്റ്റിക്കിന്റെ പെന്‍സില്‍ ബോക്സ് ഉപേക്ഷിക്കാനുള്ള ടീച്ചറുടെ തീരുമാനത്തിനൊപ്പം നിന്നു. അങ്ങനെ കുട്ടികള്‍ തന്നെ മുന്‍കെെയ്യെടുത്ത് പേപ്പര്‍ ബോക്സുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.

സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളോട് ഗുഡ് ബെെ പറഞ്ഞിരുന്നു. ഇന്‍ഡിസ് ടവേഴ്സ് ലിമിറ്റഡിന്‍റെ കേരളഘടകത്തിന്റെ പരിസ്ഥിതി ക്ലബ് അംഗങ്ങളാണ് കുട്ടികളെ പേപ്പര്‍ പെന്‍സില്‍ ബോക്സ് നിര്‍മ്മിക്കാന്‍ പഠിപ്പിച്ചത്. ഒരേ വലിപ്പത്തിലുള്ള പലനിറങ്ങളിലുള്ള ബോക്സുകളാണ് കുട്ടികള്‍ നിര്‍മ്മിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam