Sat. Jul 5th, 2025
കടവന്ത്ര:

 
കടവന്ത്ര കെ പി വള്ളോന്‍ റോഡില്‍ പഞ്ചായത്ത് ജങ്ഷന്‍ വരെയുള്ള ഒരു കിലോ മീറ്റര്‍ വികസനത്തിന് വര്‍ഷങ്ങളായി തടസ്സമായി നിന്നിരുന്ന രണ്ട് സ്ഥലങ്ങള്‍ നഗരസഭ ഏറ്റെടുത്തു. 1.5 കോടി തനത് ഫണ്ടില്‍ നിന്ന് ചെലവഴിച്ചാണ് നഗരസഭ സ്ഥലം വാങ്ങിയത്.

സ്ഥല ഉടമകളുമായി കൗണ്‍സിലര്‍ പിഡി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അവര്‍ എട്ട് സെന്റ് സ്ഥലം റോഡ് വികസനത്തിന് നല്‍കിയത്. സ്ഥലത്തെ മതിലുകളും മറ്റും പൊളിച്ച് നടപ്പാത നിര്‍മിച്ച് കെെവരികള്‍ സ്ഥാപിച്ചുകഴിഞ്ഞു.

റോഡ് നിര്‍മാണത്തിന്റെ ഉദ്ഘാടനം മേയര്‍ സൗമിനി ജെയിനും, നടപ്പാതയുടെ ഉദ്ഘാടനം പിടി തോമസ് എംഎല്‍എയും ചേര്‍ന്ന് ജനുവരി 26ന് നിര്‍വഹിച്ചിരുന്നു. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് റോഡ് ടെെല്‍ ചെയ്യുന്നതിനും ടെന്‍ഡര്‍ നല്‍കി കഴിഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam