Mon. Dec 23rd, 2024
ദില്ലി:

 
ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് ആർഎസ്എസ്എസ് പ്രവർത്തകൻ രാംഭക്ത് ഗോപാൽ. താൻ തന്റെ അവസാന യാത്രയിലാണെന്നും തന്റെ വീട് സംരക്ഷിക്കണമെന്നും ഷഹീൻ ബാഗ്, നിങ്ങളുടെ കളി അവസാനിച്ചു എന്നും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നെ കാവിയിൽ അടക്കണം ജയ് ശ്രീറാം എന്ന് മുഴക്കണം എന്നും ഇയാൾ പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ ഇയാൾ പിസ്റ്റൾ പുറത്തെടുക്കുന്നത് ഉൾപ്പടെ ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിൽ ഹിന്ദു മീഡിയ ഇല്ലെന്നും താൻ മാത്രമാണ് ഇന്ത്യയിലെ ഏക ഹിന്ദുവെന്നും അയാൾ അവകാശപ്പെട്ടു. ഇവിടെ ആർക്കാണ് സ്വാതന്ത്ര്യം വേണ്ടത്, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് ആക്രോശിച്ചുകൊണ്ടാണ് അയാൾ വെടിയുതിർത്തത്.

പോസ്റ്റിനു താഴെ ബിജെപി പ്രവർത്തകർ വൻ പിന്തുണയാണ് നല്കിക്കൊണ്ടിരിക്കുന്നത്. വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. രാംഭക്ത് ഗോപാൽ ഇപ്പോൾ ദില്ലി പോലീസ് കസ്റ്റഡിയിലാണ്. ഷഹീൻ ബാഗിൽ ഇപ്പോഴും പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.

 

 

By Arya MR