Wed. Jan 22nd, 2025
കൊച്ചി:

ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം ഉടൻ നാട്ടിലെത്തിക്കണമെന്ന് ആവിശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. വുഹാനിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണെന്നും യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായി റിപോർട്ടുകൾ വന്ന സാഹചര്യവും കണക്കിലാക്കിയാണ് മുഖ്യമന്ത്രി കത്തയച്ചത്. വുഹാനിലേക്കോ സമീപത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam