Fri. Apr 4th, 2025
എറണാകുളം:

 
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. എല്‍ഡിഎഫ് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

രാജ്യം അപകടത്തിലെത്തി നിൽക്കുമ്പോൾ കക്ഷി രാഷ്ട്രീയത്തിന്റെ നിലപാടല്ല, ഏകമനസ്സോടെയുള്ള ചെറുത്തുനിൽപ്പാണു വേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തില്‍ പറ‍ഞ്ഞു.

എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളും വിവിധ മുസ്‍ലിം സംഘടനാ നേതാക്കളും സംഗമത്തില്‍ പങ്കെടുത്തു.