Wed. Jan 22nd, 2025

ദോഹ:

ഖത്തറുമായി കുവൈത്ത് ദീര്‍ഘ വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചു. 15 വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി കയറ്റുമതിക്കുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.

ഇതനുസരിച്ച് 2022 മുതല്‍ ഓരോ വര്‍ഷവും മൂന്ന് ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ഖത്തര്‍ കുവൈത്തിന് നല്‍കും.

കുവൈത്ത് പുതുതായി നിര്‍മ്മിക്കുന്ന അല്‍ സോര്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെയാണ് ഇറക്കുമതി തുടങ്ങുക.