Sat. Apr 26th, 2025
വാഷിംഗ്ടണ്‍:

യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക തലവന്‍ കാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് യുഎസ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനി ഡല്‍ഹിയില്‍ വരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു.

നിരവധി നിരപരാധികളെ സുലൈമാനി വധിച്ചു. ഭീകരരുടെ നേതാവായിരുന്നു സുലൈമാനിയെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന ആക്രമണത്തെ കുറിച്ച് ട്രംപ് കൂടുതലായൊന്നും പറഞ്ഞില്ല.