Sat. Jul 19th, 2025

തിരുവനന്തപുരം:

രാഷ്ട്രീയം പറയുന്നത് ഗവര്‍ണറുടെ ജോലിയല്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ബി കമാല്‍ പാഷ. പല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നത് പദവിക്ക് ഭൂഷണമല്ല. സംസ്‌കാര സമ്പന്നരെയാണ് മുമ്പ് ഗവര്‍ണറാക്കിയിരുന്നതെങ്കില്‍ ഇന്ന് അത് രാഷ്ട്രീയ നിയമനമായി അധപതിച്ചു. പദവിയുടെ മഹത്വം തിരിച്ചറിയാന്‍ തയ്യാറാകാത്തവരാണ് പലരുമെന്നും കമാല്‍ പാഷ വ്യക്തമാക്കി.