30 C
Kochi
Thursday, December 2, 2021
Home Tags Arif Mohammed Khan

Tag: Arif Mohammed Khan

എ നീലലോഹിത ദാസിനു ജന്മദിനാശംസയുമായി ഗവർണർ

നെയ്യാറ്റിൻകര:പഴയ ചങ്ങാതിയും മുൻ മന്ത്രിയുമായ എ നീലലോഹിത ദാസിനു ജന്മദിനാശംസയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെത്തി. നെല്ലിമൂട് കഴിവൂർ ശ്രീപുരത്തെ നീലൻ്റെ വസതിയിൽ ഏതാണ്ട് ഒന്നര മണിക്കൂർ ചെലവിട്ട ഗവർണർ, ഒരുമിച്ചിരുന്ന് ഓണസദ്യയും കഴിച്ച ശേഷമാണു മടങ്ങിയത്. നാലു ദശാബ്ദങ്ങൾക്കു മുൻപ് ഒരേ പാർട്ടിയുടെ എംപിമാരായിരുന്നു ആരിഫ്...
Pinarayi Vijayan, Arif Mohammad Khan (Picture Credits: AsianetNews.com)

പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവർണറുടെ അനുമതി

തിരുവനന്തപുരം:ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ​ർ​ക്കാ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​തി​നാ​ലാ​ണ് അ​നു​മ​തി​ നൽകുന്നതെന്ന് രാ​ജ്ഭ​വ​ൻ അ​റി​യി​ച്ചു.കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാനാണ്‌ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നത്. ഈ മാസം 31ന്...

പൗരത്വ സമരം ഭീകര പ്രവർത്തനമാണെന്ന ആരോപണവുമായി ഗവർണർ 

ന്യൂഡൽഹി : ഷാഹീൻബാഗിലെ  പൗരത്വ സമരം ഭീകരപ്രവര്‍ത്തനമാണെന്ന വിവാദ പ്രസ്താവനയുമായി   ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം അഭിപ്രായം നടപ്പാക്കി കിട്ടാന്‍ റോഡിലിരിക്കുന്നതും ഭീകര പ്രവര്‍ത്തനമാണെന്ന്   ഗവര്‍ണര്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യത്തി​​​ന്റെ പേരില്‍ നിങ്ങളുടെ വിചാരങ്ങളെ മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  

തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബിൽ നിയമമായി

തിരുവനന്തപുരം:നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ നിയമമായി മാറി. 31 വോട്ടുകൾക്കെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബിൽ പാസായത്. വാർഡുകളുടെ എണ്ണം വർദ്ധിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ബിൽ കേന്ദ്ര നിയമത്തിന് എതിരല്ലെന്നും തദ്ദേശ സ്വയംഭരണ...

കൃതി പുസ്തകമേളയിൽ സന്ദർശകനായി ഗവർണർ 

കൊച്ചി: കൃതി രാജ്യാന്തര പുസ്തകമേളയിൽ സന്ദർശകനായി എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  വിദ്യാർഥികളെ കൃതി സന്ദർശിക്കാനും പുസ്തകങ്ങൾ വാങ്ങിപ്പിക്കാനും പ്രേരിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി അഭിനന്ദനാർഹമാണെന്ന് ഗവർണർ പറഞ്ഞു. കൃതിയുടെ മൂന്നാം പതിപ്പ് സന്ദർശിക്കാനായത് വളരെ സന്തോഷം നൽകുന്നുവെന്നും വായനയുടെ സംസ്കാരത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കാൻ കൃതിക്ക്...

അപൂർവ്വ കാഴ്ചകളൊരുക്കി സീ ഫുഡ് ഷോ

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും സീ ഫുഡ് എക്സ്‌പോർട്ടർസ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമുദ്രോത്പന്ന ഭക്ഷ്യ മേള ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്തു. സമുദ്രോത്പന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ വിദഗ്ധരും വ്യവസായ...

പാലാരിവട്ടം  അഴിമതി; ഇബ്രാഹിംകുഞ്ഞിനെ  പ്രോസിക്യൂട്ട് ചെയ്യും 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി തേടിയപ്പോൾ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവർണറുടെ ഓഫീസ് ചോദിച്ചിരുന്നു. തുടർന്ന്...

ഗവർണറുടെ വ്യക്തിപരമായ പരാമർശങ്ങൾ നയപ്രഖ്യാന പ്രസംഗത്തിൽ ഉണ്ടാകില്ല: സ്പീക്കർ

തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വ്യകതിപരമായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ ശ്രീരാമ കൃഷ്ണൻ. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഗവര്‍ണറുടെ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ  പ്രതിപക്ഷ എംഎൽഎമാരെ...

നയപ്രഖ്യാപന പ്രസംഗം: സഭയിലെത്തിയ ഗവർണറെ തടഞ്ഞ് പ്രതിപക്ഷം 

തിരുവനന്തപുരം:   നയപ്രഖ്യാപന പ്രസംഗത്തിനായെത്തിയ ഗവർണർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. നിയമസഭ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയപ്പോളാണ് പ്രതിപക്ഷം ഗവർണർക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ബാനറുകളും, പ്ലക്കാർഡുകളുമായാണ് ഗവർണറെ പ്രതിപക്ഷം തടഞ്ഞത്. ഗോ ബാക്ക് വിളികളുമായി ഗവർണർക്കു മുന്നിൽ ഉപരോധം സൃഷ്ടിച്ചവരെ വാച്ച് ആൻഡ് വാർഡ് ബലംപ്രയോഗിച്ചു പിടിച്ചു മാറ്റുകയായിരുന്നു.തുടർന്ന്...

നയപ്രഖ്യാപന പ്രസംഗം ഇന്ന്; പൗരത്വ വിഷയത്തിലെ പരാമര്‍ശം വായിക്കില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ വായിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സര്‍ക്കാരുമായുളള പോര് മുറുക്കി ഗവര്‍ണര്‍. പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് ആവര്‍ത്തിച്ചു.  നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല എന്നതാണ് ഗവര്‍ണറുടെ...