മുംബൈ:
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ക്യാബിനറ്റിലേക്ക് ഇന്ന് 36 പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. ആകെ 42 മന്ത്രിമാര്‍ സര്‍ക്കാരിലുണ്ടാകുമെന്നാണ് സഖ്യം തീരുമാനമെടുത്തിരുന്നത്. നേരത്തെ നടന്ന ചര്‍ച്ചയില്‍ ശിവസേനക്ക് പതിനഞ്ച് മന്ത്രിമാരും എന്‍സിപിക്ക് 14 ഉം കോണ്‍ഗ്രസ്സിന് 12 മന്ത്രിമാരും എന്ന ഫോര്‍മുലയാണ് തീരുമാനമായത്.
അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന സൂചന നിലനില്‍ക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളായ അശോക് ചവാന്‍, പൃഥിരാജ് ചവാന്‍ എന്നിവരുടെ സ്ഥാനങ്ങളും കോണ്‍ഗ്രസ്സിന് തീരുമാനിക്കേണ്ടതുണ്ട്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ബാലാസാഹിബ് തോറാട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമാണ്. അതിനാല്‍ പൃഥിരാജ് ചവാന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്നാണ് സൂചനകള്‍.
നിലവില്‍ ആറ് ക്യാബിനെറ്റ് മന്ത്രിമാര്‍ മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാരിലുള്ളത്.