Sun. Dec 22nd, 2024
കൊച്ചി:

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചു കേന്ദ്ര സർക്കാർ നൽകുന്ന പരസ്യങ്ങൾ ചന്ദ്രിക, സുപ്രഭാതം പത്രം പ്രസിദ്ധീകരിക്കില്ലെന്നുള്ള പോസ്റ്ററുകൾ പ്രചരിക്കുന്നതായി മുഹമ്മദ് വിപി വാണിമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പോസ്റ്ററുകൾ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. പത്രത്തിന്റെ മൂല്യം കാത്തു സൂക്ഷിക്കാനാണ് കേന്ദ്ര സർക്കാർ പരസ്യങ്ങൾ ബഹിഷ്കരിക്കുന്നതെന്നാണ് ചന്ദ്രികയുടെ അനുഭാവികളും ലീഗുകാരുടെയും  പരക്കെയുള്ള വാദമെന്നും അദ്ദേഹം പറയുന്നു.

എന്നാൽ മോദി സർക്കാരിന്റെ പരസ്യം കൊടുക്കില്ലെന്ന,  ഇതേ വാദം സുപ്രഭാതം പത്രത്തിന്റെ അനുഭാവികളും, ഔദ്യോഗിക സമസ്തക്കാരും പ്രചരിപ്പിക്കുന്നതായും   മുഹമ്മദ് വിപി വാണിമേലിന്റെ ഫേസ്ബുക്കിലുണ്ട്.

അതേസമയമം പൗരത്വ ഭേദഗതി സംബന്ധിച്ചു ചന്ദ്രികക്കും,  സുപ്രഭാതത്തിനും കേന്ദ്ര സർക്കാർ പരസ്യം കിട്ടിയിട്ടില്ലെന്നും,  സര്‍ക്കാര്‍ പരസ്യം തന്നാല്‍ നിരസിക്കാന്‍ മാർഗമില്ലാത്തതിനാലാണ് സിറാജ്,  മാധ്യമം പത്രങ്ങൾ പരസ്യം പ്രസിദ്ധീകരിച്ചെതെന്നുമാണ് ഇവരുടെ അനുഭാവികളായ കാന്തപുരം സമസ്ത വിഭാഗക്കാരും,  സിറാജുകാരും പറയുന്നതെന്നാണ് മുഹമ്മദിന്റെ പോസ്റ്റിലുള്ള പരാമർശം. അതേസമയം ഇക്കൂട്ടത്തിൽ ആരു പറയുന്നതാണ് ശരി? ഇതിന്റെ സത്യാവസ്ഥ അറിയുന്നവർ അഭിപ്രായങ്ങൾ പങ്കുവെക്കണമെന്നും തന്റെ കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെടുന്നു.