Tue. Nov 5th, 2024
ബംഗളൂരു:

 

ശുഭം നേഗി എന്ന എന്‍ജീനിയര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബംഗളൂരുവില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങളാണ് ഫേസ്ബുക്ക് കുറിപ്പിനാധാരം.

ജീവന്‍ അപകടത്തിലാകുമെന്നും അറസ്റ്റിലാകുമെന്നും അറിയാമായിരുന്നിട്ടും ധാരാളം ആളുകള്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നും,
പ്രതിഷേധത്തില്‍ സ്ത്രീകളായിരുന്നു മുന്നില്‍, പോലീസില്‍ നിന്നും പുരുഷന്‍മാരെ രക്ഷിക്കുന്നതിനുവേണ്ടി അവര്‍ ശ്രമിച്ചു കൊണ്ടിരുന്നുവെന്നും ശുഭം നേഗി പറയുന്നു.

അവിടെ നടന്നതൊരു സ്ത്രീശാക്തീകരണമായിരുന്നെന്നും അത് തന്നെ വളരെയധികം സ്വാധീനിക്കുകയുണ്ടായെന്നും ശുഭം നേഗി കുറിക്കുകയുണ്ടായി. മുഖ്യധാരാ ബോളിവുഡ് സിനിമകളില്‍ സ്ത്രീകളെ വസ്തുനിഷ്ഠമായി പ്രതിപാദിക്കുമ്പോള്‍, യഥാര്‍ത്ഥ സ്ത്രീകള്‍ തെരുവുകളില്‍ പുരുഷന്മാരെ രക്ഷിക്കുന്ന തിരക്കിലാണെന്നും അവര്‍ വളരെക്കാലമായി, വിവിധ പ്രസ്ഥാനങ്ങളില്‍ മുന്നേറുന്നുണ്ടെങ്കിലും അവര്‍ക്ക് ഒരിക്കലും അർഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലായെന്നും നേഗി തന്റെ കുറിപ്പില്‍ പറയുന്നു.

സ്ത്രീകളുടെ മുമ്പത്തെ പ്രതിഷേധ ലീഡുകളൊന്നും അസാധുവാക്കാന്‍ ഉദ്ദേശിച്ചുപറഞ്ഞതല്ലെന്നും അപ്രകാരം പറഞ്ഞതില്‍ ക്ഷമ ചോദിയ്ക്കുന്നുവെന്നും, ഇക്കാര്യം പറയാന്‍ ആഗ്രഹമുണ്ടായിരുന്നു, നിര്‍ഭാഗ്യവശാല്‍ വാക്കുകളുടെ തിരഞ്ഞെടുപ്പ് മോശമായിരുന്നു, തന്നോട് ക്ഷമിക്കൂയെന്നും ശുഭം നേഗി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ശുഭം നേഗിയുടെ ഫേസ് ബുക്ക് പോസ്റ്റ്:-

https://www.facebook.com/100002999131378/posts/2452570971519517/?d=n