Sat. Apr 5th, 2025

ചെന്നൈ:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡിഎംകെ യിലെ എട്ടായിരിത്തിലധികം പ്രവർത്തകർക്കെതിരെയും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാലി നടത്താൻ അനുമതിയില്ലെന്നു ആരോപിച്ചാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

ദേശീയ പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ ദിവസം  ചെന്നൈയിൽ  ഡിഎംകെയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. എഗ്മോറിലെ തലമുത്തു നടരാജന്‍ ബില്‍ഡിങ്ങിനു  സമീപത്ത് നിന്നു ആരംഭിച്ച റാലി രാജരത്‌നം സ്റ്റേഡിയത്തിലാണ് അവസാനിച്ചത്.

പൗരത്വ ഭേദഗതി നിയമത്തോട് തമിഴ് ജനതക്ക് ഒരിക്കലും അനുകൂലിക്കാനാവില്ല. ബിജെപി സർക്കാരിനുള്ള  മറുപടി കൂടിയാണ് ഈ പ്രതിഷേധ റാലിയെന്നും സ്റ്റാലിൻ പറഞ്ഞു.

സ്റ്റാലിനെ കൂടാതെ കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായിരുന്ന  പി ചിദംബരം, ആര്‍എസ് എംപി വൈകോ, ടിഎന്‍സിസി അധ്യക്ഷന്‍ കെഎസ് അളഗിരി, സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനെ ഉൾപ്പടെ ഉള്ളവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ നിയമം പിന്‍വലിക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്നു  സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.