Mon. Dec 23rd, 2024
കൊച്ചി:

 
കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.

കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലെത്തിയ ചാണ്ടി 2006 ലാണ് ഡിഐസിയെ പ്രതിനിധീകരിച്ച് കുട്ടനാട്ടില്‍ നിന്ന് ആദ്യമായി ജയിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.