ന്യൂഡല്‍ഹി:
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തന്നെ തിരിച്ചുവരും. ഏഷ്യയിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയകറ്റി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന.
ഈ വര്‍ഷം ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ വളര്‍ന്നതെങ്കിലും, ഒരുകാലത്ത് വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ ചിത്രം മാത്രമേ ഇന്ത്യയ്ക്കു മുന്നിലുണ്ടായിരുന്നുള്ളു.
ഓരോ പ്രതിസന്ധികള്‍ തരണം ചെയ്യുമ്പോഴും രാജ്യം കൂടുതല്‍ ശക്തമാവുകയാണ്. അതുകൊണ്ടാണ് ഇപ്പോളും ഇന്ത്യ ദൃഢനിശ്ചയത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറുന്നത്.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വരും വര്‍ഷങ്ങളില്‍ 100 ലക്ഷം കോടിരൂപ (1.4 ട്രില്യണ്‍ ഡോളര്‍) ചെലവഴിക്കുമെന്നും ന്യൂഡല്‍ഹിയിലെ ബിസിനസ് നേതാക്കളോട് നടത്തിയ ഹിന്ദി പ്രസംഗത്തിനിടെ് മോദി പറഞ്ഞു.