Fri. Nov 22nd, 2024

ബംഗളുരു:

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനു ബംഗളുരുവിൽ ചരിത്രകാരനും,സാമൂഹിക പ്രവർത്തകനുമായ  രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് രാമചന്ദ്ര ഗുഹ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ചെങ്കോട്ടയിൽ സമരത്തിൽ പങ്കെടുത്തിരുന്ന ജാമിയ സര്‍വ്വകലാശാലയിലെ  വിദ്യാർത്ഥികളെ ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നൂറുക്കണക്കിന് വിദ്യാർത്ഥികളെ ഇതിനകം പോലീസ്  അറസ്റ്റ് ചെയ്തു ചെയ്തിട്ടുണ്ട്.

അതേസമയം ബംളുരുവിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലും പ്രതിഷേധക്കാർ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം തുടരുകയാണ്. നിലവിൽ  ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.  പോലീസ് ചെങ്കോട്ടയിൽ മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു. വിദ്യാർഥികളുടെ മാര്‍ച്ചിന് മുന്നോടിയായി ഡൽഹിയിലെ മെട്രോ സ്റ്റേഷനകള്‍ അടച്ചിരുന്നു.

ജാമിയ വിദ്യാര്‍ഥികള്‍ മെട്രോ മാര്‍ഗം ചെങ്കോട്ട പരിസരത്തേക്ക് എത്താനായിരുന്നു തീരുമാനം. ഇതിനു  മുന്നോടിയായാണ്  മെട്രോ സ്റ്റേഷനുകള്‍ അടക്കാൻ പോലീസ് തീരുമാനിച്ചത്. പ്രതിഷേധം തടയാനായി പ്രധാനപ്പെട്ട റോഡുകളും പോലീസ് തടഞ്ഞിരിക്കുകയാണ്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും വിദ്യാർത്ഥികളുടെയും, യുവാക്കളുടെയും, പ്രതിപക്ഷ പാര്‍ട്ടികളുടെയും  പ്രതിഷേധം അലയടിക്കുകയാണ്.