വത്തിക്കാന്‍:
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വൈദികര്‍ നടത്തുന്ന ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ പരസ്യപ്പെടുത്തുമെന്ന് മാര്‍പ്പാപ്പ.
റോമന്‍ കത്തോലിക്ക സഭ പുരോഹിതര്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്താന്‍ നിലവിലുണ്ടായിരുന്ന വിലക്ക് ഇതോടെ നീങ്ങി.
ഇരകള്‍ക്കും സാക്ഷികള്‍ക്കും ആശ്വാസം നല്‍കുന്ന നിര്‍ണായക തീരുമാനമാണ് വത്തിക്കാനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
കേസുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനും, അതത് രാജ്യത്തെ നിയമസംവിധാനത്തോട് സഹകരിക്കുന്നതിനും പോലീസിന് കേസില്‍ ആരോപിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ നല്‍കും.
കത്തോലിക്ക സഭയില്‍ വൈദികര്‍ പ്രതികളായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചതിനെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ണായക നിലപാടെടുത്തിരുന്നു.
വൈദികരുടെ ഭാഗത്ത് നിന്നുളള തെറ്റുകള്‍ക്ക് മാര്‍പ്പാപ്പ പരസ്യമായി മാപ്പും പറഞ്ഞിരുന്നു.