Mon. Dec 23rd, 2024

കുവൈത്ത് സിറ്റി:

ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ അധികാരത്തിലേറി.

അക്കാദമിക മികവുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആഭ്യന്തര മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സബാഹ് കുടുംബത്തിന് പുറത്ത് നിന്നുള്ള ആളാണ്.

കാവല്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ച അനസ് അല്‍ സാലിഹിന് ഇത്തവണ ക്യാബിനറ്റ് ചുമതല കൂടിയുണ്ട്.

രണ്ട് വനിതകളും രണ്ട് പുതുമുഖങ്ങളും ഉള്‍പ്പെടുന്ന മന്ത്രിസഭയില്‍ ശൈഖ് നാസര്‍ മന്‍സൂര്‍ അസ്സബാഹാണ് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

ഡോ അഹ്മദ് അല്‍ നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹിനാണ് വിദേശകാര്യ വകുപ്പിന്റെ ചുമതല.

കുവൈത്തിലെ 35ാമത്തെയും നിലവിലെ പാര്‍ലമെന്റിലെ മൂന്നാമത്തേയും മന്ത്രിസഭയാണ് ചൊവ്വാഴ്ച അധികാരമേറ്റത്. നിലവിലെ പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കാന്‍ 11 ദിവസം മാത്രം അവശേഷിക്കുന്നതിനിടെയാണ് പുതിയ മന്ത്രിസഭ രൂപീകരണം.