Wed. Jan 22nd, 2025

ന്യൂയോര്‍ക്ക്:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രവാസി സമൂഹം.

അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും ഇന്ത്യന്‍ വംശജരാണ് പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയത്.

കാലിഫോര്‍ണിയയിലെ സാന്തക്ലാരയില്‍ മലയാളികളും പഞ്ചാബികളും ഉള്‍പ്പടെ പ്രവാസി ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഹോളിവുഡ് താരം ജോണ്‍ കുസാക്, ചരിത്രകാരന്‍ പീറ്റര്‍ ഫ്രെഡറിക് തുടങ്ങിയവര്‍ സംബന്ധിച്ചു.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുമ്പില്‍ ‘ഭാരത് ബച്ചാവോ’ പ്രതിഷേധ ധര്‍ണയും നടന്നു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ, കെഎംസിസി, ഓവര്‍സീസ് ഇന്ത്യന്‍ കൗണ്‍സില്‍, ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ എന്നിവയ്ക്കു പുറമെ വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

ഓസ്ട്രലിയയിലെ മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓസ്ട്രേലിയയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.