Thu. Apr 25th, 2024
തിരുവനന്തപുരം:
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഊർജ്ജിതമാക്കാനൊരുങ്ങി കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍. ഇരുമുന്നണികളും വെവ്വേറെ പ്രതിഷേധ സമരങ്ങളായിരിക്കും സംഘടിപ്പിക്കുക.
പൗരത്വ നിയമത്തിനെതിരെ ജനുവരി 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍ ഇരു മുന്നണികളും തീരുമാനിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് ജനുവരി 26ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന്  പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സമരപരിപാടികളും എല്‍ഡിഎഫ് ആലോചിക്കുന്നു.
അതേസമയം പൗരത്വ നിയമം രാജ്യതാല്പര്യത്തിനു വിരുദ്ധമാണെന്നും, ഇത് പിൻവലിക്കുന്ന വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തലയും  പറഞ്ഞു. ദേശീയ പൗരത്വ നിയമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ഡിസംബര്‍ 23ന് എല്ലാ നിയോജകമണ്ഡലങ്ങളിലും ‘സേവ് കോണ്‍സ്റ്റിറ്റ്യൂഷന്‍ സേവ് റിപ്പബ്ലിക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി  മതേതര കൂട്ടായ്മകൾ  സംഘടിപ്പിക്കും. ജനുവരി ആറിന് എറണാകുളത്തും ഏഴിന് കോഴിക്കോടും ജില്ലാതല മതേതര കൂട്ടായ്മയും സംഘടിപ്പിക്കും. ജനുവരി 26ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.