മുംബെെ:
പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായി പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ച ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധം കനക്കുന്നു. അനുവാദം കൂടാതെ ക്യാമ്പസില്‍ പ്രവേശിച്ച പൊലീസിന്‍റെ നടപടിക്കെതിരെയും, വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ബോളിവുഡ് താരങ്ങള്‍ രംഗത്തുവന്നിരിക്കുകയാണ്.
സ്വര ഭാസ്കര്‍, അനുഭവ് സിന്‍ഹ, വിക്രാന്ത് മാസ്സി, റിച്ച ചദ്ദ, സയാനി ഗുപ്ത തുടങ്ങി പ്രമുഖ താരങ്ങളെല്ലാം പൊലീസിന്‍റെ നരനായാട്ടിനെ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ എന്തിന് ക്രിമിനലായി ചിത്രീകരിക്കുന്നുവെന്ന് സ്വരഭാസ്കര്‍ ചോദിച്ചു. ഡല്‍ഹി പൊലീസ് എന്താണ് കാട്ടികൂട്ടുന്നതെന്നും ലജ്ജതോന്നുന്നുവെന്നും താരങ്ങള്‍ വിമര്‍ശിച്ചു.
പോലീസ് ക്രൂരതയെയും, വിദ്യാർത്ഥികൾക്കെതിരായ അതിക്രമത്തെയും അപലപിച്ച് നിങ്ങളിലാരെങ്കിലും മോദിയെ ട്വീറ്റ് ചെയ്യുകയോ, സന്ദേശം അയക്കുകയോ ചെയ്യുമോയെന്ന് സയാനി ഗുപ്ത ചോദിച്ചു. ജാമിയ,എഎംയു വിദ്യാർത്ഥികൾക്ക് വേണ്ടി നിങ്ങളിൽ ഒരാളെങ്കിലും ശബ്ദമുയര്‍ത്തുമോ എന്നും മോദിയോടൊപ്പം രണ്‍ബീര്‍ സിങ്, കരണ്‍ ജോഹര്‍ അടക്കമുള്ള താരങ്ങള്‍ സെല്‍ഫിയെടുക്കുന്ന ചിത്രം പങ്കുവെച്ച് അവര്‍ ചോദിച്ചു.
രണ്‍വീര്‍ സിങ്, കരണ്‍ജോഹര്‍, രാജ്കുമാര്‍ റാവു, ആയുഷ്മാന്‍ ഖുറാന എന്നിവരെ ടാഗ് ചെയ്തായിരുന്നു സയാനി ഗുപ്തയുടെ പ്രതകിരണം. സംസാരിക്കാനുള്ള സമയം സമാഗമമായെന്നും അവര്‍ പറഞ്ഞു.
https://twitter.com/RichaChadha/status/1206268014909243392