Fri. Nov 22nd, 2024
ന്യൂഡൽഹി:

രാജ്യമെങ്ങും പ്രതിഷേധം തുടരുമ്പോഴും പൗരത്വ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പു വെച്ചു. വ്യാഴാഴ്ച ഏറെ വൈകി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

അതേസമയം ദേശീയ പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളി കത്തുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി  തെരുവിലിറങ്ങിയത്. പൊലീസ് നടത്തിയ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിവച്ചെന്നാണ് റിപ്പോർട്ട്.
അസമിലും ത്രിപുരയിലും മേഖലയിലും  ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് അസം,ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി,വിമാന സര്‍വീസുകളും റദ്ദാക്കി.
വിവിധയിടങ്ങളിൽ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. അതേസമയം ദേശീയ പൗരത്വ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്
പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.