Sun. Dec 22nd, 2024

ഉന്നാവ്‌  :

ഉന്നാവ്‌ പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്നതിനു മുൻപ് കമ്പി കൊണ്ടു തലയ്ക്കടിച്ചതായും കത്തികൊണ്ടു കഴുത്തിൽ കുത്തിയതായും ഉന്നാവ് യുവതിയുടെ മൊഴി.

പോലീസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: “വ്യാഴാഴ്ച രാവിലെ 4 മണിയോടെ വീട്ടിൽ നിന്നു പുറപ്പെട്ടു. റായ്ബറേലിയിലെ കോടതിയിൽ കേസിന്റെ വിചാരണയുണ്ടായിരുന്നു. ബയ്സ്‌വാര സ്റ്റേഷനിൽ നിന്ന് 5 മണിക്കുള്ള പാസഞ്ചർ ട്രെയിൻ പിടിക്കുകയായിരുന്നു ലക്ഷ്യം. തീ പടർന്നു വസ്ത്രമെല്ലാം കത്തിനശിച്ച പെൺകുട്ടി നിലവിളിച്ച് ഓടി വരുമ്പോഴാണു താൻ കണ്ടതെന്നാണ് പ്രധാന സാക്ഷി രവീന്ദ്ര പ്രകാശ്  മൊഴി നൽകിയിരിക്കുന്നത്”.

യുവതി പോലീസിനെ ഫോൺ വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭാര്യയുടെ ഫോൺ നൽകി. ആ സമയം തന്നെ പുതപ്പ് എടുത്തു പെൺകുട്ടിയെ മൂടി. അപ്പോഴേക്കും ബഹളം കേട്ടു കൂടുതൽപേർ സ്ഥലത്തെത്തി. പ്രതികളെ താൻ കണ്ടില്ലെന്നും പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും രവീന്ദ്ര പ്രകാശ് നൽകിയ മൊഴിയിലുണ്ട്.

By Binsha Das

Digital Journalist at Woke Malayalam