Mon. Dec 23rd, 2024

കെയ്‌റോ:

പെട്രോള്‍ വിലവര്‍ദ്ധിച്ചതോടെ ഉപഭോക്താക്കളോട് പ്രകൃതി വാതകം ഉപയോഗിച്ച്  വാഹനമോടിക്കുവാന്‍ പ്രേരിപ്പിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍.

1990 മുതല്‍ ഇതുവരെ ടാക്‌സിയും മിനിബസുകളും ഉള്‍പ്പടെ 3 ലക്ഷത്തോളം വാഹനങ്ങള്‍ ഇരട്ട ഇന്ധന സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.

വില കുറച്ചുകൊണ്ടാണ് സിഎന്‍ജി അഥവ പ്രകൃതി വാതക വാഹനങ്ങളിലേക്ക് മാറുവാന്‍ സര്‍ക്കാര്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്.

ഈ വര്‍ഷം 50,000 വാഹനങ്ങളെ സിഎന്‍ജിയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം. ജൂണ്‍ മാസത്തോടെ 32,000 വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ട്.

സ്വകാര്യ കാറുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ദോഷമാകാത്ത വിധം പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുവാനും, വായു മലിനീകരണം നിയന്ത്രിക്കുവാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2014 മുതല്‍ ഈജിപ്തില്‍ ഇന്ധന വില വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ്. അതേസമയം പ്രകൃതി വാതകത്തിന്റെ വില മറ്റ ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.