Mon. Oct 7th, 2024
ഹൈദരാബാദ്:

 
ഈ പൈശാചിക മരണത്തിനു കാരണക്കാരായവർക്കെതിരെ 7 ദിവസത്തിനുള്ളിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഉന്നാവ് പെൺകുട്ടിയെ മണ്ണിലേക്ക് എടുക്കും വരെയും സഹോദരി ആവർത്തിച്ചു പറഞ്ഞു. സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്കു മുൻപിൽ താൻ ആത്മാഹുതി ചെയ്യുമെന്നും അവർ കടുപ്പിച്ചു പറഞ്ഞു.

സാക്ഷിയെന്ന നിലയിൽ തനിക്കു ഭീഷണിയുണ്ടെന്നും, തങ്ങളുടെ കുടുംബം തുടർന്നും ഈ ഗ്രാമത്തിൽ ജീവിക്കേണ്ടവരാണ്, അതുകൊണ്ട് മുഖ്യമന്ത്രി തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സഹോദരി ആവശ്യപ്പെട്ടു. സഹോദരനു തോക്ക് ലൈസൻസ് അനുവദിക്കണമെന്നും, ബിരുദധാരിയായ സഹോദരിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നത് ഒരു ജോലിയായിരുന്നു, അതു പൂർത്തിയാക്കാൻ വീട്ടിലൊരാൾക്കു ജോലി നൽകണമെന്നും സഹോദരി ആവശ്യപ്പെട്ടു. (ഈ 2 ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു).

കൂട്ടബലാത്സംഗത്തിന്ന് ഇരയായി പ്രതികൾ തീ കൊളുത്തിയ ഉന്നാവ് പെൺകുട്ടി കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്.

By Binsha Das

Digital Journalist at Woke Malayalam