Wed. Jan 22nd, 2025

നാഗ്പൂര്‍:

രാജ്യത്തെ ഞെട്ടിച്ച് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. നാഗ്പൂരില്‍ ബലാത്സംഗം ശ്രമം ചെറുത്ത അഞ്ച് വയസ്സുകാരിയെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി. 32 വയസ്സുകാരനായ പ്രതി സഞ്ജയ് ദേവ് പുരിയെ പൊലീസ് അറസ്റ്റു ചെയ്തു.

നാഗ്പൂരില്‍ നിന്നും 30 കിലേമീറ്റര്‍ അകലെയുള്ള ലിംഗ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. പീഡന ശ്രമം ചെറുത്ത കുട്ടിയുടെ തലയ്ക്ക് പ്രതി കല്ലുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ ഞായറാഴ്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റിക്കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, ബിഹാറില്‍ ബലാത്സംഗം ശ്രമം ചെറുത്ത 23കാരിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. 80 ശതമാനം പൊള്ളലേറ്റ യുവതി ശ്രീകൃഷ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിഹാറിലെ മുസാഫുര്‍പൂരിലാണ് അതിക്രൂരമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചെത്തിയ അയല്‍വാസിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam