Wed. Jan 22nd, 2025

മെക്സിക്കോ സിറ്റി:

ചൈനയുടേയും മെക്‌സിക്കോയുടേയും സാമ്പത്തിക പ്രതിനിധികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മെക്‌സിക്കോയില്‍ കൂടിക്കാഴ്ച നടത്തും. വിദേശ നിക്ഷേപം, വ്യവസായം എന്നിവയായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.

കൂടാതെ സാന്രത്തികം, ഊര്‍ജം, അടിസ്ഥാനസൗകര്യ വികസനം, വാര്‍ത്താപ്രക്ഷേപണം എന്നീ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും.

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചക്ക് ഏറെ പ്രസക്തിയുണ്ട്. 

ചൈനയെ നിക്ഷേപത്തിനുള്ള മികച്ച ഇടമായാണ് മെക്‌സിക്കോ കണക്കാക്കുന്നത്. കുറഞ്ഞ നിരക്കില്‍ ചില ചൈനീസ് ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. മെക്‌സിക്കന്‍ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാവെ ടെക്‌നോളജി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പ്രത്യേക ക്ഷണിതാക്കളാണ്. കൂടാതെ ചൈനയിലെ ബഹുനിര ബാങ്കുകള്‍ക്കും ക്ഷണമുണ്ട്.

ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന ഏഴാമത് കൂടിക്കാഴ്ചയാണിത്. അവസാന ചര്‍ച്ച നടന്നത് 2018 നവംബറില്‍ ഷാങ്ഗായിയിലായിരുന്നു.

അവസാനചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 9000 കോടിരൂപയുടെ വ്യാപരകരാറില്‍ ഒപ്പുവെച്ചിരുന്നു. 2014 ല്‍ ലോകത്തെ നാലാമത് വലിയ സാമ്പത്തിക കൂട്ടായ്മയായിരുന്നു ചൈനയും മെക്‌സിക്കോയും. 

വര്‍ഷത്തില്‍ ചൈനയിലേക്ക് 500 കോടിരൂപയ്ക്ക് മെക്‌സിക്കോ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 6600 കോടിരൂപയുടെ ഉല്പന്നങ്ങളാണ് ചൈനയില്‍ നിന്ന്്് മെക്‌സിക്കോ് ഇറക്കുമതി നടത്തുന്നുണ്ട്.

ചൈനീസ് കമ്പനികളായ ലെനോവോ, വാവെ എന്നീ കമ്പനികള്‍ നിലവില്‍ മെക്‌സിക്കോയില്‍ വ്യാപാരം നടത്തുന്നുണ്ട്.