Thu. Aug 14th, 2025 10:29:27 PM
ദോഹ:

 
ഇന്ന് നടക്കുന്ന ഗൾഫ് കപ്പ് സെമി ഫൈനലിൽ യുഎഇയെ തകർത്ത  ആവേശത്തിൽ ഖത്തര്‍ ഒരുഭാഗത്ത് ഉറച്ചു നിൽക്കുമ്പോൾ, ലോകകപ്പിലടക്കം നിരവധി തവണ ശക്തി കാട്ടിയ സൗദി അറേബ്യയാണ് മറുഭാഗത്ത്.

ഗള്‍ഫ് കപ്പില്‍ ഇന്ന് ഫൈനലിനുമുമ്പ് ഒരു ‘ചെറിയ ഫൈനല്‍’ നടക്കുന്നു. ഇന്ന് രാത്രി എട്ടിന് വക്റ അല്‍ജനൂബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഗള്‍ഫ് കപ്പിലെ സെമി ഫൈനലിൽ ഗ്രൂപ്പ് എ യിൽ രണ്ടാം സ്ഥാനത്തുള്ള ഖത്തറും ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാരായ സൗദി അറേബിയയും പരസ്പരം പോരാടും. ഇന്ന് വൈകുന്നേരം 5.30ന് ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിഫൈനലില്‍ ഇറാഖ് ബഹ്റിനെ നേരിടും.