വാഷിങ്ടണ്‍:
2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനിര്‍ത്ഥത്വം പ്രഖ്യാപിച്ച കമല ഹാരിസ് പിന്‍മാറി.
ഡെമോക്രാറ്റിക് വനിത അംഗവും, ഇന്ത്യന്‍ വംശജയുമാണ് കമല.
പ്രചരണത്തിന് ഫണ്ടില്ലാത്തതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും, ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ തീരുമാനമാണിതെന്നും ഡെമോക്രാറ്റിക് അംഗങ്ങള്‍ക്ക് അയച്ച ഇമെയിലില്‍ കമല വ്യക്തമാക്കി.
യുഎസില്‍ ജനപിന്തുണയുള്ള നേതാക്കളില്‍ പ്രമുഖയും സെനറ്റ് അംഗവും മുന്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലുമായിരുന്നു കമല ഹാരിസ്. കാലിഫോര്‍ണിയയില്‍ നിന്ന് ആദ്യമായി സെനറ്റിലെത്തുന്ന കറുത്ത വംശക്കാരിയെന്ന റെക്കോര്‍ഡിന് 2016ല്‍ കമല അര്‍ഹയായിരുന്നു.
കമലയുടെ നടപടിയ്‌ക്കെതിരെ പരിഹാസത്തോടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘വളരെ മോശം, ഞങ്ങള്‍ക്ക് താങ്കളെ മിസ് ചെയ്യും കമല’ എന്ന ട്വീറ്റിലൂടെയാണ് ട്രംപ് പ്രതികരിച്ചത്.
ട്രംപിന്റെ പരിഹാസത്തിന്, ‘വിഷമിക്കേണ്ടതില്ല പ്രസിഡന്റ്, നിങ്ങളുടെ വിചാരണയ്ക്ക് നേരില്‍ കാണാം’ എന്ന് അതേനാണയത്തില്‍ കമല ട്വീറ്റ് ചെയ്തു.