Mon. Dec 23rd, 2024
അട്ടപ്പാടി:

 

അട്ടപ്പാടിയിൽ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക സിറ്റിങ് നടത്തി. സെപ്റ്റംബർ 26 വ്യാഴാഴ്ചയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അസിസ്റ്റന്റ് ലീഗൽ ഓഫീസർ അലക്സാണ്ടർ ജയ്‌സന്റെ അദ്ധ്യക്ഷതയിൽ അഗളി IT DP ഹാളിൽ സിറ്റിങ് നടന്നത്.

63 പരാതികളിൽ 20 എണ്ണത്തിൽ പരാതിക്കാരും ഉദ്യോഗസ്ഥരും ഹാജരായി. 19 കേസുകളിലെ റിപ്പോർട്ട് കമ്മീഷന് സമർപ്പിച്ചു. ആറ് പുതിയ പരാതികൾ ലഭിച്ചു. വഴി ലഭിക്കുന്നത് സംബന്ധിച്ചുള്ള പരാതികളായിരുന്നു കൂടുതലും. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടവ, ഊരുകൂട്ടം സമർപ്പിച്ച പരാതി എന്നിവയിൽ പോലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചു.

കമ്മീഷൻ അടുത്ത സിറ്റിങ്ങ് ഒക്ടോബർ 16 ന് പാലക്കാട് പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *