Wed. Jan 22nd, 2025
മുംബൈ:

മഹാരാഷ്ട്രയിൽ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതുവരെ എട്ടു മൃതദേഹങ്ങൾ കണ്ടെത്തി. സംസ്ഥാനത്തെ ധൂലെ ജില്ലയിലെ ഫാക്ടറിയിൽ, ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാവിലെ 9.45 ഓടെ സ്‌ഫോടനം നടന്നതായി ന്യൂസ് ഏജൻസിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തിൽ 43 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് എ.എൻ.ഐ.റിപ്പോർട്ട് ചെയ്തത്. എന്നാൽ, സ്‌ഫോടനം നടക്കുമ്പോൾ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടസമയത്ത്, ഒന്നിലേറെ ബോയ്‌ലറുകൾ പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും ശിര്‍പൂര്‍ പോലീസ് വ്യക്തമാക്കി.

ഫാക്ടറിയിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്. ഇതിൽ ചിലരുടെ നില ​ഗുരുതരമാണ്. പ്രദേശത്ത് പോലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ സേനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *