ന്യൂഡല്‍ഹി:
കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ജമ്മുകശ്മീരിൽ, അവിടുത്തെ ജനതയുടെ ജീവിതം വളരെ ദുസ്സഹമാണെന്ന അറിയിപ്പുമായി പ്രശസ്ത എഴുത്തുകാരി റാണാ അയൂബ്. കശ്മീരില്‍ നിന്നും മടങ്ങിയതിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റാണയുടെ പ്രതികരണം. കശ്മീരിൽ എല്ലാം ‘നോര്‍മല്‍’ ആണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്‌തുകൊണ്ടാണ് റാണാ അയൂബ് രംഗത്തെത്തിയിരിക്കുന്നത്.
‘ജമ്മുകശ്മീരില്‍ നിന്നും ഇപ്പോഴാണ് തിരിച്ചെത്തിയത്: അവിടെ, അര്‍ധരാത്രി റെയ്ഡുകളില്‍ 12 കാരന്‍ പോലും കസ്റ്റഡിയിലാവുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകള്‍ ബലാല്‍സംഗ ഭീഷണി നേരിടുന്നു. യുവാക്കള്‍ക്ക് ഇലക്‌ട്രിക് ഷോക്കുകള്‍ നല്‍കുന്നു. നിങ്ങള്‍ പറയുന്ന ‘നോര്‍മല്‍’ ഇതാണ്. കശ്മീരില്‍ ഇതുവരെ കണ്ടതില്‍ എറ്റവും മോശമായ സാഹചര്യമാണിത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ തെറ്റായ ഭരണം ഇന്ത്യന്‍ ജനാധിപത്യത്തെ വികൃതമാക്കിയിരിക്കുകയാണ്.’ വികാരഭരിതയായി റാണ അറിയിച്ചു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുനേരെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധമാണ്, കശ്മീരില്‍ നിന്നുയരുന്ന ആക്രോശമെന്നും റാണ പറയുന്നു.