Mon. Dec 23rd, 2024

ആരാധക വൃന്ദങ്ങളെ കീഴടക്കിയ ജോക്കർ എന്ന കഥാപാത്രം മുഖ്യ വേഷത്തിലെത്തുന്ന ‘ജോക്കർ’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ഹോളിവുഡ് നടൻ ഹ്വാക്കിന്‍ ഫീനിക്സാണ് സിനിമയിൽ ജോക്കറായി എത്തുന്നത്.
സ്റ്റാര്‍ഡ് അപ്പ് കൊമേഡിയനായ ആര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്രമായാണ് ഹ്വാക്കിന്‍ ഫീനിക്സ് അഭിനയിക്കുന്നത്. ജീവിതത്തിലെവിടെയും പരിഹാസവും അപമാനവും പീഡനവും ദുഃഖവും വേദനയും ഏറ്റുവാങ്ങുന്ന ആര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്രം ഗോഥം സിറ്റിയെ തന്നെ കിടുക്കുന്ന വില്ലന്‍, ജോക്കറായി തീരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.

സംവിധായകന്‍ ടോഡ് ഫിലിപ്സാണ് ‘ജോക്കര്‍’ എന്ന ചിത്രത്തിലൂടെ വീണ്ടും വിശ്വവിഖ്യാതനായ വില്ലനെ തിരികെ കൊണ്ടുവരാനിരിക്കുന്നത്.

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഡാര്‍ക്ക് നൈറ്റ്’ലെ ബാറ്റ്മാന്റെ പ്രതിനായകനായെത്തിയ ജോക്കർ അന്നുവരെയുണ്ടായിരുന്ന എല്ലാ ജോക്കർ കഥാപാത്രങ്ങളെയും കടത്തി വെട്ടി. ജോക്കർ എന്ന രൂപത്തിന് പുതിയൊരു മാനംതന്നെ നൽകി. ഹീത്ത് ലെഡ്ജർ എന്ന നടനായിരുന്നു ആ അവിസ്മരണീയ വില്ലൻ ജോക്കറെ അവതരിപ്പിച്ചത്, ഒരു വിനോദ കഥാപാത്രമായിരുന്നിട്ടു കൂടി അക്കാഡമി അവാർഡായ ഓസ്കാർ തന്നെ ആ കഥാപാത്ര അവതരണത്തിന് നല്കപ്പെടുകയും ചെയ്തിരുന്നു.

ഹീത്ത് ലെഡ്ജർ
എന്നാൽ, നടന്‍ മരിച്ച് ആറ് മാസത്തിനുശേഷമാണ് ‘ഡാർക്ക് നൈറ്റ്’ വെള്ളിത്തിരയിലെത്തിയത്. എങ്കിലും ഓസ്‌ക്കര്‍ അവാര്‍ഡ് നേടിയ ഈയൊരൊറ്റ കഥാപാത്രം കൊണ്ട് തന്നെ ലോകസിനിമയിലും പ്രേക്ഷക മനസ്സിലും അമരനായി ലെഡ്ജര്‍.

2016 ല്‍ പുറത്തിറങ്ങിയ ‘സൂയിസൈഡ് സ്‌ക്വാഡ്’ എന്ന ചിത്രത്തില്‍ ജറെഡ് ലെറ്റോ ജോക്കറായി വേഷമിട്ടിരുന്നു. ഇതിനെതിരേ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ലെഡ്ജറുമായുള്ള താരതമ്യമായിരുന്നു ജറെഡ് ലെറ്റോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.

ആയതിനാൽ തന്നെ പുതിയ സിനിമയ്ക്കും വലിയ പ്രതീക്ഷകളാണ് ആരാധകരുടെ ഇടയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *