Mon. Dec 23rd, 2024

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ഹിമേഷ് പട്ടേലും പ്രശസ്ത ഇന്ത്യൻ സിനിമ താരവും ബോളിവുഡ് നടി ട്വിങ്കിൾ ഹന്നയുടെ മാതാവുമായ ഡിംപിള്‍ കപാഡിയയുമാണ് അഭിനയിക്കാനിരിക്കുന്നത്. വിശ്വവിഖ്യാതനായ നോളന്റെ ഏറ്റവും പുതിയ ചിത്രം ‘ടെനെറ്റ്’ലാണ് ഇരുവരുടെയും നറുക്ക് വീണിരിക്കുന്നത്.

ഏഴ് രാജ്യങ്ങളിലായി ചിത്രീകരിക്കാൻ തീരുമാനിച്ചിരിക്കുന്ന ടെനെറ്റ്, ഒരു ആക്ഷൻ എപ്പിക്ക് ആയിരിക്കുമെന്നാണ് റിപോർട്ടുകൾ.

ഡിംപിള്‍ കപാഡിയയുടെ ചെയ്യാനിരിക്കുന്ന വേഷം സിനിമയിലെ സുപ്രധാനമായ ഒന്നാണ്. രാജ്യാന്തര ചാരവൃത്തിയുടെ കഥയായിരിക്കും ചിത്രം പറയുക. തിരക്കഥയുടെ മറ്റു വിഷാദശാംശങ്ങളൊന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഡിംപിള്‍ കപാഡിയയ്‍ക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നടിയുടെ മാനേജര്‍ അറിയിച്ചത്. എകദേശം, ഒന്നരമാസത്തെ തീവ്രപരിശീലനത്തിനു ശേഷമാണത്രെ ഡിംപിള്‍ കപാഡിയ ഓഡിഷനു തന്നെ പങ്കെടുക്കാനെത്തിയെന്നും മാനേജർ കൂട്ടിച്ചേർത്തു.

ഈ സിനിമയിലും പ്രശസ്ത ചിത്രങ്ങളായ ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്നിവയുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമ തന്നെയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഹോളിവുഡ് ചരിത്രത്തിൽ തന്നെ ഏറ്റവും അധികം മികച്ച വീണ്ടും കാണാൻ കഴിയുന്ന സിനിമകൾ (rewatchable films) ക്രിസ്റ്റഫർ നോളന്റെ അക്കൗണ്ടിലാണ്. ബാറ്റ്മാൻ നായകനാണെങ്കിലും ജോക്കറുടെ(ഹീത്ത് ലെഡ്ജർ) പേരിലറിയപ്പെടുന്ന ‘ഡാർക്ക് നൈറ്റ്’ മുതൽ ഇൻസെപ്ഷൻ, ഇന്റെർസ്റ്റെല്ലർ, നോളന്റെ പഴയ മറ്റു സിനിമകളൊക്കെ തന്നെ ഹോളിവുഡ് സിനിമകൾക്കൊരു പുതിയ മാനം ഉണ്ടാക്കി നൽകിയതിനൊപ്പം, ബോക്സ് ഓഫീസിലും വലിയ വിജയങ്ങൾ ഉണ്ടാക്കിയിരുന്നു.

‘ടെനെറ്റ്’ എന്ന പുതിയ സിനിമയെയും വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *