Wed. Jan 22nd, 2025

 

കോഴിക്കോട് :

കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി. ചില ദീര്‍ഘ ദൂര ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. മംഗളുരുവിന് സമീപം പടീല്‍ റെയില്‍വേ സ്റ്റേഷനും കുലശേഖര റെയില്‍വേ സ്റ്റേഷനും ഇടയിലാണ് പാളത്തില്‍ മണ്ണിടിഞ്ഞു വീണ് റെയില്‍ ഗതാഗതം തടസപ്പെട്ടത്.

എറണാകുളം – ലോകമാന്യതിലക് തുരന്തോ എക്‌സ്പ്രസ്, കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ്, മുംബൈയില്‍ നിന്നും കേരളത്തിലേക്കു വരുന്ന 16345 നമ്പര്‍ ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്, പൂനെ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മുംബൈ സി.എസ്.ടി – നാഗര്‍കോവില്‍ എക്‌സ്പ്രസ്, ചൊവ്വാഴ്ചയിലെ എറണാകുളം – പൂനെ സൂപ്പര്‍ഫാസ്റ്റ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

എറണാകുളം – നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസും, തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്കു പോകുന്ന നേത്രാവതി എക്‌സ്പ്രസും ഈറോഡു വഴി തിരിച്ചു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *