Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്‌നാട്ടില്‍, കടല്‍ മാര്‍ഗം ലഷ്‌കര്‍ ഭീകരര്‍ എത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഭീകര സംഘത്തിൽ മലയാളി ഉള്‍പ്പടെ ആറുപേർ ഉള്ളതായി ഇന്റലിജൻസ് വ്യക്തമാക്കി.
ഭീകരരുടെ വരവിനെ തുടർന്ന്, തമിഴ്‌നാട് പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നും കടൽ വഴി തമിഴ്‌നാട്ടിലെത്തുകയായിരുന്നു ഭീകരർ എന്നാണ് ഇന്റലിജൻസ് അറിയിക്കുന്നത്.

പാക്കിസ്താന്‍ സ്വദേശിയായ ഇല്യാസ് അന്‍വര്‍ , നാല് ശ്രീലങ്കന്‍ തമിഴർ ഇവർക്കൊപ്പം മലയാളിയായ തൃശ്ശൂര്‍ സ്വദേശികൂടി ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്‌നാട്ടിലെത്തിയിരിക്കുന്നത്. കൂട്ടത്തിലെ മലയാളി, തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ ആണെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു.

അതേസമയം, അപ്രതീക്ഷിതമായി ഇന്റലിജന്‍സ് മുന്നറിയിപ്പ് കിട്ടിയ സാഹചര്യം കണക്കിലെടുത്തു, തമിഴ്നാട് പോലീസ് സുരക്ഷാ ശക്തമാക്കി. നിലവിൽ, ഇടതടവില്ലാതെ, ഭീകരർ എത്തിയതെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ച, കോയമ്പത്തൂരിലും തലസ്ഥാന നഗരമായ ചെന്നൈയിലും സുരക്ഷാ പരിശോധനകൾ തുടരുകയാണ്.

ഇന്റലിജൻസ് വിവരമനുസരിച്ചു, ഭീകരർ എല്ലാവരും തന്നെ, ഹിന്ദുക്കളേപ്പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് തമിഴ്‌നാട്ടില്‍ എത്തിയിരിക്കുന്നത്. ആയതിനാൽ, എല്ലാ ആരാധനാലയങ്ങളേയും കേന്ദ്രികരിച്ചും പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *