Mon. Dec 23rd, 2024
കൊച്ചി :

കൊച്ചിയിൽ പുതുതായി ആരംഭിച്ച ജെയിൻ സർവ്വകലാശാലയിൽ വനിതാ ശിശുവികസന വകുപ്പിലെ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് പഠിക്കാൻ കേരള സർക്കാരും ജെയിൻ മാനേജ്‌മെന്റും തമ്മിൽ കരാറിൽ എത്തിയിരുന്നു.

എന്നാൽ ധാരണാപത്രം ഒപ്പിടുന്നത്തിനു തൊട്ടു മുൻപ് അംഗീകാരം ഇല്ലാത്ത സർവ്വകലാശാലയുമായി കരാർ ഉണ്ടാക്കുന്നത് ശരിയല്ലെന്ന് ഒരു മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാണിക്കുകയും സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു തടിയൂരുകയും ചെയ്തു.

കഴിഞ്ഞ ജൂണിൽ തന്നെ “വോക്ക് ജേണൽ” ഡൽഹിയിലെ യു.ജി.സി ഓഫീസുമായി ബന്ധപ്പെട്ടു ഈ സർവ്വകലാശാലക്കു കേരളത്തിൽ വിദൂര പഠന കേന്ദ്രം തുടങ്ങാൻ ഇനിയും അനുമതി കിട്ടിയിട്ടില്ല എന്ന കാര്യം സ്ഥിരീകരിക്കുകയും വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പക്ഷെ ജെയിനിന്റെ പരസ്യങ്ങൾ സ്വീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഈ വാർത്ത മുക്കിയിരുന്നു.

എന്നാൽ പൊതു പ്രവർത്തകനായ ഗംഗാ ശങ്കർ പ്രകാശ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത് മന്ത്രിമാർ ഉൾപ്പടെ ഉന്നതർക്കു ജെയിൻ സർവ്വകലാശാലക്കു കൊച്ചിയിൽ പ്രവർത്തിക്കാൻ അംഗീകാരമില്ലെന്നു അറിയാമായിരുന്നു എന്നാണ്. അതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നു.

എന്നിട്ടും ഇക്കാര്യം മൂടി വെച്ച് സർക്കാരുമായി ജെയിൻ മാനേജ്‌മെന്റിന് ധാരണയുണ്ടാക്കാനുള്ള ഒത്താശ മന്ത്രി തലത്തിൽ ചെയ്തുകൊടുത്തു എന്ന ഗുരുതരമായ ആരോപണമാണ് ഗംഗാ ശങ്കർ ഉന്നയിക്കുന്നത്.

ഗംഗാ ശങ്കർ പ്രകാശിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം :

കുറച്ചു നാൾ മുന്നേ ‘ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി’ എന്നപേരിൽ കാക്കനാട് ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്നത് അംഗീകാരമില്ലാത്ത സ്ഥാപനം ആണെന്ന് കാര്യകാരണസഹിതം ഇവിടെ കുറിച്ചിരുന്നു

മുഖ്യധാരാ മാധ്യമങ്ങൾക്ക് എല്ലാം ലക്ഷങ്ങളുടെ പരസ്യം നൽകി ആദ്യമേ ജെയ്ൻ വായടപ്പിച്ചിരുന്നതിനാൽ ഈ തട്ടിപ്പിനെ വാർത്തയാക്കാൻ ആരും മുന്നോട്ട് വന്നിരുന്നില്ല, wokejournal.com മാത്രമാണ് നിജസ്ഥിതി ആരാഞ്ഞു ഇതേപ്പറ്റി വാർത്ത അവരുടെ പോർട്ടലിൽ ഇംഗ്ലീഷ് മലയാളം വേർഷനുകളിൽ ചെയ്തത്.

Jain ‘Deemed to be University’ Kochi എന്നു മെട്രോ തൂണുകളിലും, കേരള ബ്ലാസ്റ്റേഴ്‌സ്നു അവർ നൽകിയ സ്പോൺസർഷിപ് പരസ്യവും, ഹോർഡിങ്ങുകളും ഒട്ടെല്ലാ ചാനലിലും പത്രങ്ങളിലും ജെയിൻ പ്രൊഫഷണൽ കോഴ്സുകളുടെ പരസ്യം കണ്ട മലയാളി ‘അരേ വ്വാ’ എന്നുപറഞ്ഞു ലക്ഷങ്ങൾ കൊടുത്ത് മക്കളെ ഈ തട്ടിപ്പ് സ്ഥാപനത്തിൽ ചേർത്തു,
(പിള്ളേർക്ക് സർട്ടിഫിക്കറ്റ് കിട്ടുമോ,? കിട്ടിയാൽ തന്നെ അതുവെച്ചു കപ്പലണ്ടി പൊതിയാനല്ലാതെ പ്രയോജനമുണ്ടോ) എന്നൊന്നും നോക്കാതെ കോഴ്സ് കാലാവധി കഴിയും വരെയെങ്കിലും നിലനിൽക്കുമോ ഈ വാടക കെട്ടിടത്തിലെ സെറ്റപ്പ് എന്നൊന്നും നോക്കാതെ കുറേപ്പേർ അഡ്മിഷനും എടുത്തു
ജെയ്ൻ കൊച്ചിക്ക് ആ വക കിട്ടി മൂന്നാല് കോടി രൂഭാ…

ഇനി കാര്യത്തിലേക്ക് വരാം,,
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയും കേരളത്തിന്റെ നന്മമരവുമായ ശൈലജ ടീച്ചർ എറണാകുളത്തു പ്ലസ് ടു വിൽ മികച്ച വിജയം നേടിയ ചിൽഡ്രൻസ് ഹോമിലെ ആരോരുമില്ലാത്ത നാലു കുട്ടികൾക്ക് ജെയിൻ യൂണിവേഴ്സിററ്റി കൊച്ചിയിൽ ഉപരിപഠനം ഉറപ്പുനൽകുമെന്നും, അതേസംമ്പന്ധിച്ചു പ്രസ്തുത സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവെയ്ക്കുന്നു എന്നും വാർത്ത വരുന്നു

വാർത്ത കണ്ട ഒരു മാധ്യമ പ്രവർത്തകൻ യുജിസി അംഗീകാരം ഇല്ലാത്ത യൂണിവേഴ്സിറ്റി യിൽ ആണോ കുട്ടികളെ പഠിപ്പിക്കാൻ പോകുന്നത് എന്ന് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുകയും പിന്നീട് മന്ത്രി ഓഫീസിൽ നിന്നും പ്രസ്തുത കരാറിൽ നിന്നും പിന്മാറി എന്ന് അയാളെ അറിയിച്ചു എന്നും വൈകിട്ട് ഒരു പോസ്റ്റ്‌.

രസം എന്താണെന്നു വെച്ചാൽ ഈ മാധ്യമ പ്രവർത്തകൻ ജോലി ചെയ്യുന്ന മനോരമ പോലും ഇതേപ്പറ്റി വാർത്ത ചെയ്തു കണ്ടില്ല എന്നതാണ് (നേരത്തെ പറഞ്ഞ പരസ്യം ത്തിന്റെ പവർ നോക്കണേ )

ഇനി ഒന്ന് ചിന്തിച്ചു നോക്കൂ,
*യുജിസി അംഗീകാരം ഇല്ലാത്ത ഒരു സർവ്വകലാശാലയുമായി സർക്കാർ ധാരണാ പത്രം ഒപ്പിട്ടു എന്ന് കരുതുക, സ്വാഭാവികമായും ആ വാർത്തയും കരാറും മാർക്കറ്റ് ചെയ്ത് ജെയിൻ കൂടുതൽ നില ഭദ്രമാക്കുമായിരുന്നില്ലേ?
*കേരളത്തിൽ ആകെപ്പാടെ മൂന്നേ മൂന്നു Deemed യൂണിവേഴ്സിറ്റികൾ മാത്രമാണ് ഉള്ളതെന്നിരുന്നിട്ടും സർക്കാരിന് ഒരു തട്ടിപ്പ് സ്ഥാപനത്തെ തിരിച്ചറിയാൻ കഴിയാത്തതും, ഇപ്പോളും തുടരാൻ അനുവദിക്കുന്നതും എന്തിനാണ്??
അതിനു ചില പിന്നാമ്പുറവും കൂടി വന്നാലേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടൂ

2012 നവംബറിൽ Shadwell എന്ന പേരിൽ കാക്കനാട് നിർമൽ ഇൻഫോപാർക്കിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം യു.എസിലേക്ക് 34 പേരെ മനുഷ്യകടത്തു നടത്തിയ കേസിൽ അതിന്റെ CEO ആയിരുന്ന ടോം ബോബി യും H.R ആയ സുബി കുര്യനും അറസ്റ്റ് ചെയ്യപ്പെടുന്നു, സംഭവം വിവാദമാകകുന്നു, സ്ഥാപനം പൂട്ടുന്നു

ഇനി ജെയിനിലേക്ക് വരാം, Jain യൂണിവേഴ്സിറ്റി Kochi എന്ന സ്ഥാപനം പ്രവർത്തിക്കുന്നത് പഴയ Shadwell ന്റെ അതേ കെട്ടിടത്തിൽ ‘നിർമൽ ഇൻഫോപാർക്കിൽ’
അതിനു കോടികളുടെ പരസ്യം നൽകുന്ന കേരളത്തിലെ പ്രൊമോട്ടെർ ISDC എന്ന സ്ഥാപനവും ,
നേരത്തെ പറഞ്ഞ Shadwell CEO ആയിരുന്ന അതേ ടോം ബോബിയുടെ പുതിയ സ്ഥാപനം,
സച്ചിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്‌ഘാടന ചടങ്ങിലും, സ്പോൺസർ ആയ ജെയിൻനെ പ്രതിനിധീകരിച്ചു ഇയാളാണ് പങ്കെടുത്തിരുന്നത്
ഈ സുരക്ഷിത കൈകളിലേക്ക് ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ കൈമാറാൻ സർക്കാർ കരാർ ഉണ്ടാക്കാൻ കേരളത്തിന്റെ നന്മ മരം ശൈലജ ടീച്ചർ മുതിർന്നത് എന്നു ഓർക്കണം, സംഗതി
പുറത്തറിഞ്ഞപ്പോൾ തിടുക്കത്തിൽ പിന്മാറി,

ഇനി ജെയിൻ ന്റെ കേരളത്തിലെ മേധാവി ആരാണെന്നു നോക്കാം കുസാറ്റ് മുൻ വി. സി ലത (പഴയ തിരുവനന്തപുരം മേയർ ചന്ദ്രികയുടെ സഹോദരി )

ഇനിയും നമ്മൾ അറിയുന്നതും അറിയാത്തതുമായ ആളുകൾ ഇതിനു പുറകിൽ ഉണ്ട്, സർക്കാരിന്റെ എല്ലാ പിന്തുണയും നൽകി ഇതിന് നെടുംതൂണായി,
(വഴിയേ അതു പറയുന്നതാണ് )

അതായത് നമ്മുടെ ശൈലജ ടീച്ചർ എന്ന നന്മ മരം കരാർ ഒപ്പിടാൻ പോയത് Jain തട്ടിപ്പ് സ്ഥാപനം ആണെന്ന് അറിയാഞ്ഞിട്ടല്ല,
നല്ലപോലെ അറിഞ്ഞിട്ടു തന്നെയാണ്, നല്ലോണം വെളുപ്പിച്ചു കോടികൾ ഉണ്ടാക്കാൻ കൂട്ടു നിൽക്കാനാണു

അതിനായി ചിൽഡ്രൻസ് ഹോമിലെ ആരുമില്ലാത്ത നാലു കുട്ടികളുടെ ഭാവി അവതാളത്തിലാക്കാനും, ഒപ്പം കേരളത്തിൽ 100% തട്ടിപ്പ് യൂണിവേഴ്സിറ്റി ആയ ഒന്നിനെ വെള്ളപൂശി ഈ നാട്ടിലെ വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കാനുമാണ്

ഇനി അല്ലെങ്കിൽ
ഒറ്റ ചോദ്യം സർക്കാർ എപ്പോൾ ജെയിൻ യൂണിവേഴ്സിറ്റി കൊച്ചിക്ക് ഷട്ടർ ഇടും????

ഗംഗ ശങ്കർ പ്രകാശ്‌

(എന്റെ ഇതേ സംബന്ധിച്ച മുൻ പോസ്റ്റും, ഇതേസംബന്ധിച്ചു വന്ന വാർത്തകളും കമന്റ്‌ ബോക്സിൽ)

ന്യായീകരണവുമായി ജെയിൻ യൂണിവേഴ്‌സിറ്റി ജീവനക്കാർ:

Leave a Reply

Your email address will not be published. Required fields are marked *