Wed. Jan 22nd, 2025

എ.പി.ജെ.അബ്ദുൾകലാം സാറിനോട് ഒരിക്കൽ തനിക്കെന്താവാനാണിഷ്ടമെന്ന് ചോദിച്ചപ്പോൾ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞത് തനിക്കൊരു അധ്യാപകനാവണമെന്നാണ്. കൊച്ചു ക്ലാസ്സിലെ അധ്യാപകർ എന്നും എല്ലാവരുടെയും മറക്കാനാവാത്ത ഓർമകളാണ്. ഒരു കുഞ്ഞിന്റെ പിഞ്ചു മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ അത്തരം അധ്യാപകർക്ക് കഴിയുന്നു. ആ അധ്യാപകർക്ക് സ്ഥലമാറ്റമുണ്ടാവുന്നത് ചിലപ്പോൾ പിഞ്ചു ഹൃദയങ്ങൾക്ക് താങ്ങുവാൻ കഴിയുകയില്ല, പലപ്പോഴും അവർ വിങ്ങിപ്പൊട്ടാറുണ്ട്. എന്നാൽ അത് തന്നെയാണ് ഒരധ്യാപകന്റെ ഒരർഥത്തിലുള്ള വിജയവും.

മധ്യപ്രദേശിലെ തമലിയ എന്ന സ്ഥലത്തെ മങ്കല്‍ ദീന്‍ പട്ടേലെന്ന അധ്യാപകനും അത്തരമൊരനുഭവമാണുണ്ടായിരിക്കുന്നത്. തങ്ങളുടെ അധ്യാപകന് സ്ഥലമാറ്റമുണ്ടായതറിഞ്ഞു പിഞ്ചോമനകൾ പട്ടേലിന് ചുറ്റും നിന്ന് വിതുമ്പിയത് സഹിക്കാനാവാതെ അദ്ദേഹവും പൊട്ടിക്കരഞ്ഞു. ഒരു സുഹൃത്ത് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച ഈ സംഭവത്തിന്റെ വീഡിയോ ലോകം മുഴുവൻ സഞ്ചരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *