ബെംഗളൂരു:
കർണാടകയിൽ, സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം, മാറ്റുന്ന വേളയിൽ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കൊപ്പൽ എന്ന സ്ഥലത്തെ സര്‍ക്കാര്‍ ഹോസറ്റലിലാണ് അപകടം.
കൊടിമരം വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടമുണ്ടാകാൻ കാരണമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു. സംഭവത്തിൽ, ആദ്യം വൈദ്യുതാഘാതമേറ്റത് രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ,
പിന്നാലെ ഇവരെ രക്ഷപ്പെടുത്താനെത്തിയ മൂന്നുപേർ കൂടി അപകടത്തില്‍പ്പെടുകയായിരുന്നു.
അപകടത്തെ തുടർന്ന്, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹൈസ്‌കൂളിൽ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മരിച്ചവരെല്ലാം. വാടക കെട്ടിടത്തിൽ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഹോസ്റ്റലായിരുന്നു കുട്ടികൾ താമസിച്ചിരുന്നത്. കെട്ടിടം ഉടമയ്‌ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.