Wed. Dec 18th, 2024
ഇൻഡോർ:

മധ്യപ്രദേശിൽ, തിമിരരോഗ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പത്ത് പേർക്ക് കാഴ്ച നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന്, ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ മാസം എട്ടിനാണ് മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ ഇൻഡോർ ഐ ഹോസ്‌പിറ്റൽ എന്ന സ്വകാര്യ ആശുപത്രിയിൽ 13 പേർ തിമിര ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്‌ത്രക്രിയ നടത്തിയവരിൽ പത്ത് പേരുടെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് പരാതിയുണ്ടായി. ഇവരിൽ ഒൻപത് പേരും ധർ എന്ന സ്ഥലത്ത് നിന്നുള്ളവരാണ്. ആഗസ്റ്റ് മാസം 13 നാണ് ഇവർക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

അതെ സമയം, ശസ്‌ത്രക്രിയ കഴിഞ്ഞവർക്ക് അണുബാധയുണ്ടായ കാര്യം അപ്പോൾ തന്നെ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെന്ന് ആശുപത്രിയിലെ സീനിയർ സർജനായ ഡോ: സുധീർ മഹാശബ്‌ധെ പറയുന്നു. പ്രതിവർഷം 3500 തിമിര ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയാണ് തങ്ങളുടേതെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ അറിയിച്ചു.

പ്രശ്നത്തെ തുടർന്ന്,സർക്കാർ കാഴ്ച നഷ്‌ടപ്പെട്ട രോഗികൾക്ക് 20000 രൂപ ധനസഹായം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *