Wed. Jan 22nd, 2025
കൊച്ചി :

ഇരുപതു ലക്ഷത്തോളം അംഗങ്ങൾ ഉള്ള ഫേസ്ബുക്ക് ഗ്രൂപ്പായ “ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും” (GNPC) പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിലൂടെ തങ്ങൾ വെറുമൊരു വിനോദ ഗ്രൂപ്പല്ല മറിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടായ്മയാണെന്നു തെളിയിക്കുകയാണ്. GNPC സ്ഥാപകൻ അജിത് കുമാറിനൊപ്പം പ്രശസ്ത സിനിമ താരം ജോജു ജോർജ്ജ് ആണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

GNPC ഗ്രൂപ്പിൽ നിന്ന് ഇപ്പോൾ ഒരുപാട് പേര് സംഭാവനകളുമായി മുന്നോട്ടു വരുന്നുണ്ട്. പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടുള്ള ജോജുവിന്റെ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്.

GNPC കോട്ടയത്തും, കൊച്ചിയിലും കളക്ഷൻ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും ശേഖരിക്കുന്ന സാധങ്ങൾ മലപ്പുറം മുതലുള്ള വടക്കൻ ജില്ലകളിലാണ് വിതരണം ചെയ്യുന്നത്. ഇതിനകം നിരവധി ലോഡ് സാധങ്ങൾ നിലമ്പൂരിൽ എത്തിച്ചിട്ടുണ്ട്. വിഭവസമാഹരണത്തിന് ജോജു ജോര്‍ജും നടന്‍ ബിനീഷ് ബാസ്റ്റിനും നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *